ബിജെപിക്ക് 13 വൈസ് പ്രസിഡന്റുമാര്‍, എട്ട് ജനറല്‍ സെക്രട്ടറി; അബ്ദുള്ളക്കുട്ടി തെറിച്ചു, സുരേന്ദ്രനും അനിലും സെക്രട്ടറിമാര്‍

വസുന്ധര രാജെ സിന്ധ്യ ഉൾപ്പെടെ 13 വൈസ് പ്രസിഡന്റുമാരും സ്മൃതി ഇറാനി ഉൾപ്പെടെ എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരും
ബിജെപിക്ക് 13 വൈസ് പ്രസിഡന്റുമാര്‍, എട്ട് ജനറല്‍ സെക്രട്ടറി; അബ്ദുള്ളക്കുട്ടി തെറിച്ചു, സുരേന്ദ്രനും അനിലും സെക്രട്ടറിമാര്‍
Published on
Updated on

ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. വസുന്ധര രാജെ സിന്ധ്യ ഉൾപ്പെടെ 13 വൈസ് പ്രസിഡന്റുമാരും സ്മൃതി ഇറാനി, ബിപ്ലബ് കുമാർ, സുനിൽ ബൻസാൽ ഉൾപ്പെടെ എട്ട് ദേശീയ ജനറൽ സെക്രട്ടറിമാരുമാണ് പട്ടികയിലുള്ളത്. ബി.എല്‍. സന്തോഷ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി തുടരും. സംഘടനാ ചുമതയിലേക്ക് തിരിച്ചെത്തുന്ന പീയുഷ്‍ ഗോയലാണ് ദേശീയ ട്രഷറര്‍. കേരളത്തില്‍ നിന്നുള്ള കെ. സുരേന്ദ്രന്‍ ദേശീയ സെക്രട്ടറിയാകും. അനില്‍ ആന്റണി ദേശീയ സെക്രട്ടറിയായി തുടരുമ്പോള്‍, ദേശീയ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് എ.പി. അബ്ദുള്ളക്കുട്ടിയെ മാറ്റിയിട്ടുണ്ട്. പുതിയ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്റെ കീഴില്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി പാര്‍ട്ടി പുനഃസംഘടിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ദേശീയ ഉപാധ്യക്ഷന്മാർ: വസുന്ധര രാജെ സിന്ധ്യ (രാജസ്ഥാൻ), തീരഥ് സിങ് റാവത്ത് (ഉത്തരാഖണ്ഡ്), രാം മാധവ് (ഡൽഹി), ബൈജയന്ത് ജയ് പാണ്ഡ (ഒഡീഷ), ഡി. പുരന്ദേശ്വരി (ആന്ധ്രാപ്രദേശ്), രേഖാ വർമ (ഉത്തർപ്രദേശ്), വർഷാബെൻ നരേന്ദ്രഭായ് ദോശി (ഗുജറാത്ത്), ഡോ. ഭാരതി പ്രവീൺ പവാർ (മഹാരാഷ്ട്ര), സർദാർ മൻപ്രീത് സിങ് ബാദൽ (പഞ്ചാബ്), ലാൽ സിംഗ് ആര്യ (മധ്യപ്രദേശ്), പ്രൊഫ. എം. നാഗരാജ് (കർണാടക), പ്രൊഫ. താരീഖ് മൻസൂർ (ഉത്തർപ്രദേശ്), ഡോ. മധുചന്ദ്ര കർ (പശ്ചിമ ബംഗാൾ) എന്നിവരാണ് ദേശീയ ഉപാധ്യക്ഷന്മാർ.

സംഘനടാ ചുമതലയുള്ള ജനറൽ സെക്രട്ടറി: ബി.എൽ. സന്തോഷ് (ഡൽഹി). സംഘടനാ ചുമതലയുള്ള ജോയിന്റ് ജനറൽ സെക്രട്ടറിമാർ: ശിവപ്രകാശ് (മുംബൈ), സൗദാൻ സിങ് (ചണ്ഡീഗഡ്).

ജനറൽ സെക്രട്ടറിമാർ: വിനോദ് താവ്‌ഡെ (മഹാരാഷ്ട്ര), സുനിൽ ബൻസാൽ (ഡൽഹി), ബിപ്ലബ് കുമാർ ദേബ് (ത്രിപുര), സ്മൃതി ഇറാനി (ഉത്തർപ്രദേശ്), സതീഷ് പൂനിയ (രാജസ്ഥാൻ), ഗജേന്ദ്ര പട്ടേൽ (മധ്യപ്രദേശ്), ഹരീഷ് ദ്വിവേദി (ഉത്തർപ്രദേശ്), സഞ്ജയ് ഭാട്ടിയ (ഹരിയാന).

സെക്രട്ടറിമാർ: കവിത പാട്ടീദാർ (മധ്യപ്രദേശ്), കെ. സുരേന്ദ്രൻ (കേരളം), ഭോലാ സിങ് (ഉത്തർപ്രദേശ്), പ്രദീപ് വർമ (ജാർഖണ്ഡ്), ജഗദീഷ് ഈശ്വർഭായ് പട്ടേൽ (ഗുജറാത്ത്), ഡോ. സന്ദീപ് പാഠക് (ഡൽഹി), ഫാംഗ്‌നോണ്‍ കോന്യാക് (നാഗാലാൻഡ്), സംഗീത യാദവ് (ഉത്തർപ്രദേശ്), അനിൽ ആന്റണി (കേരളം), ഡോ. എം. വെങ്കിടേശന്‍ (തമിഴ്‌നാട്), മനോജ് തിഗ്ഗ (പശ്ചിമ ബംഗാൾ), സിദ്ധാർഥ് ശംഭു (ബിഹാർ), ഡോ. സ്വദേശ് സിങ് (ഡൽഹി), മൃഗാംക ദേവ് ബർമൻ (അസം), രോഹൻ ഗുപ്ത (ഗുജറാത്ത്), ജയ് പ്രകാശ് (ഡൽഹി)

ട്രഷറർ: പിയൂഷ് ഗോയൽ (മഹാരാഷ്ട്ര). ജോയിന്റ് ട്രഷറർ: രാജേഷ് മംഗൾ (രാജസ്ഥാൻ)

ഓഫീസ് ഇൻ-ചാർജ്: തരുൺ ചുഗ് (പഞ്ചാബ്). ഓഫീസ് സെക്രട്ടറി: മഹേന്ദ്ര പാണ്ഡെ (ഉത്തരാഖണ്ഡ്)

നോർത്ത്-ഈസ്റ്റ് കോഓർഡിനേറ്റർ: ഡോ. സംബിത് പത്ര (ഒഡീഷ). നോർത്ത്-ഈസ്റ്റ് ജോയിന്റ് കോഓർഡിനേറ്റർ: രാജീവ് ബബ്ബാർ (ഡൽഹി). ഓൾ സെൽസ് കോഓർഡിനേറ്റർ: വിഷ്ണു ദത്ത് ശർമ്മ (മധ്യപ്രദേശ്). ഓൾ സെൽസ് ജോയിന്റ് കോഓർഡിനേറ്റർമാർ: ഋതുരാജ് സിൻഹ (ബിഹാർ), വിഷ്ണു വർധൻ റെഡ്ഡി (ആന്ധ്രാപ്രദേശ്)

News Malayalam 24x7
newsmalayalam.com