മേഘാലയയില്‍ അനധികൃത ഖനിയില്‍ സ്‌ഫോടനം; 16 തൊഴിലാളികള്‍ മരിച്ചു

മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. എത്ര പേര്‍ ഖനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തയില്ല
മേഘാലയയില്‍ അനധികൃത ഖനിയില്‍ സ്‌ഫോടനം; 16 തൊഴിലാളികള്‍ മരിച്ചു
Image: ANI
Published on
Updated on

മേഘാലയിലെ അനധികൃത ഖനിയില്‍ സ്‌ഫോടനം. പതിനാറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടതായാണ് വിവരം. മേഘാലയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലുള്ള ഖനിയിലാണ് സ്‌ഫോടനം നടന്നത്. അപകടത്തില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

പതിനാറ് പേരുടെ മൃതദേഹം ഇതിനകം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. എത്ര പേര്‍ ഖനിയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്നത് സംബന്ധിച്ച് വ്യക്തയില്ല. അപകടം നടന്ന സമയത്തെ കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.

മേഘാലയയില്‍ അനധികൃത ഖനിയില്‍ സ്‌ഫോടനം; 16 തൊഴിലാളികള്‍ മരിച്ചു
ഖാർഖെ പ്രായം കണക്കിലെടുത്ത് ഇരുന്ന് പ്രതിഷേധിക്കണമെന്ന് മോദി; കരാർ വിശദീകരിക്കുന്നതിനിടെ ഇറങ്ങിപ്പോയി പ്രതിപക്ഷം

രക്ഷാ ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനധികൃതമായാണ് ഖനി പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ല.

പരിസ്ഥിതി ആഘാതവും സുരക്ഷാ ഭീഷണികളും ചൂണ്ടിക്കാട്ടി 2014-ല്‍ മേഘാലയയിലെ റാറ്റ്-ഹോള്‍ കല്‍ക്കരി ഖനനവും മറ്റ് അശാസ്ത്രീയ ഖനന രീതികളും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധിച്ചിരുന്നു. ഇവിടെ നിന്നുള്ള കല്‍ക്കരി നിയമവിരുദ്ധമായി കടത്തുന്നതിനും ട്രൈബ്യൂണല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

മേഘാലയയില്‍ അനധികൃത ഖനിയില്‍ സ്‌ഫോടനം; 16 തൊഴിലാളികള്‍ മരിച്ചു
"ഭയപ്പെടുന്നത് എപ്സ്റ്റീന്‍ ഫയല്‍സിനെയോ അതോ രാഹുല്‍ ഉദ്ധരിച്ച് സംസാരിച്ച പുസ്തകത്തെയോ?"; മോദിയെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

റാറ്റ് ഹോള്‍ ഖനനം

ഇടുങ്ങിയ കുഴികളിലൂടെ മനുഷ്യര്‍ ഇറങ്ങി കല്‍ക്കരി ശേഖരിക്കുന്ന അപകടകരമായ രീതിയാണ് റാറ്റ് ഹോള്‍ മൈനിങ്. അശാസ്ത്രീയ രീതി മൂലം നദികളിലെ ജലം അമ്ലമയമാകുന്നതുള്‍പ്പെടെയുള്ള ഗുരുതരമായ പരിസ്ഥിതി മലിനീകരണത്തിന് ഇത് കാരണമാകും. നിരോധനം നിലവിലുണ്ടെങ്കിലും പലയിടങ്ങളിലും അനധികൃതമായി ഖനനം നടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വരാറുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com