ഡൽഹിയിൽ കെട്ടിടത്തിന് തീപിടിച്ചു; 3 കുട്ടികൾ ഉൾപ്പെടെ 9 പേർ വെന്തുമരിച്ചു

പാലം കോളനി മേഖലയിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്
ഡൽഹിയിൽ കെട്ടിടത്തിന് തീപിടിച്ചു; 3 കുട്ടികൾ ഉൾപ്പെടെ 9 പേർ വെന്തുമരിച്ചു
Source: X
Published on: 
Updated on: 

ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചതിനെ തുടർന്ന് 3 കുട്ടികൾ ഉൾപ്പടെ ഒമ്പത് പേർ വെന്തു മരിച്ചു. പാലം കോളനി മേഖലയിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

മരിച്ച 9 പേരിൽ ഏഴു പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പാലം മെട്രോയ്ക്ക് സമീപമുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് ഇന്ന് രാവിലെയോടെ തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.

പൊള്ളലേറ്റവരിൽ 10 പേരെ രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.തീയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്. ഒരു ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോർ, നാല് നിലകൾ എന്നിവയും മേൽക്കൂരയിൽ ഒരു താൽക്കാലിക ടിൻ ഷെഡും ഉൾപ്പെടുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com