

രാജസ്ഥാനിലെ ദൗസയില്‍ ബസിന് തീപിടിച്ച് ഏഴുപേര്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേർ പൊള്ളലേറ്റും രണ്ടുപേർ തലയ്ക്ക് പരിക്കേറ്റുമാണ് മരിച്ചത്.
ഡല്‍ഹി – മുംബൈ എക്സ്പ്രസ്‌വേയില്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് ബസിന് തീപിടിച്ചത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബസ് അമിതവേഗതയിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.