

ഗുജറാത്ത്: സൂറത്തില്‍ നടുറോഡില്‍ മകന്റെ ജന്മദിനം പടക്കംപൊട്ടിച്ച് ആഘോഷിച്ച് വ്യവസായി. ദീപക് ഇജാര്‍ദര്‍ എന്ന വ്യവസായിയാണ് പടക്കം പൊട്ടിച്ച് ഗതാഗത തടസം ഉണ്ടാക്കിയത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ വ്യവസായിക്കെതിരെ വിമര്‍ശനമുയര്‍ന്നു.
എന്നാല്‍ വിമര്‍ശനങ്ങള്‍ തള്ളി തന്റെ ഭാഗം ന്യായീകരിക്കുകയാണ് ദീപക് ചെയ്തത്. താനൊരു സെലിബ്രിറ്റിയാണെന്നും അഞ്ചോ പത്തോ മിനിറ്റ് യാത്രക്കാരെ തടഞ്ഞെതില്‍ എന്താണ് ഇത്ര വലിയ തെറ്റെന്നുമാണ് ദീപകിന്റെ ചോദ്യം. പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഡിസംബര്‍ 21നാണ് സംഭവം. ഡുമാസിലെ ലംഗാര്‍ പ്രദേശത്താണ് സംഭവം. നടു റോഡില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തിയാണ് ദീപക്ക് പടക്കം പൊട്ടിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ദീപക്കിനെതിരെ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
സുല്‍ത്താനാബാദ് സ്വദേശിയാണ് വ്യവസായിയായ ദീപക്ക് ഇജാര്‍ദാര്‍. വീഡിയോയില്‍ ഇയാള്‍ കൈയ്യില്‍ വെച്ച് പടക്കം പൊട്ടിക്കുന്നത് വീഡിയോയില്‍ കാണാം. വീഡിയോ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് ഡുമാസ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളെ പിന്നെ ജാമ്യത്തില്‍ വിട്ടു.