ലഖ്‌നൗവില്‍ കോച്ചിങ് സെന്ററില്‍ വന്‍ തീപിടിത്തം; 13 പേര്‍ കൊല്ലപ്പെട്ടു

തീപടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കുറേപേർ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടു.
ലഖ്‌നൗവില്‍ കോച്ചിങ് സെന്ററില്‍ വന്‍ തീപിടിത്തം;  13 പേര്‍ കൊല്ലപ്പെട്ടു
Published on: 
Updated on: 

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അലിഗഞ്ച് പ്രദേശത്തെ കോച്ചിങ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. തീപടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കുറേപേർ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടെങ്കിലും നിരവധി പേരാണ് കുടുങ്ങി.

ഒരു മണിക്കൂറോളമാണ് തീ കത്തിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ 13 മൃതദേഹങ്ങളാണ് പുറത്തെടുത്തത്. തീപിടിത്തമുണ്ടായ കെട്ടിടത്തിനടുത്ത് വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന പെറ്റ് ഷോപ്പും മറ്റു നിരവധി കടകളുമുണ്ട്.

പലരും ജീവനും കൊണ്ട് ചാടി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തീപിടിത്തത്തില്‍ നിരവധി പേര്‍ ചാടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

News Malayalam 24x7
newsmalayalam.com