കോടികളുടെ കൈക്കൂലി; സ്വർണവും ആഡംബരകാറുകളും ആയുധങ്ങളും പിടിച്ചെടുത്ത് സിബിഐ, പഞ്ചാബിൽ പൊലീസ് ഡിഐജി അറസ്റ്റിൽ

ഒരു ഡബിൾ ബാരൽ തോക്ക്, ഒരു പിസ്റ്റൾ, ഒരു റിവോൾവർ, ഒരു എയർഗൺ, വെടിയുണ്ടകൾ എന്നിവയും പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു.
കോടികളുടെ കൈക്കൂലി ;  പഞ്ചാബില്‍ പൊലീസ് ഡിഐജി അറസ്റ്റില്‍
കോടികളുടെ കൈക്കൂലി ; പഞ്ചാബില്‍ പൊലീസ് ഡിഐജി അറസ്റ്റില്‍Source; X
Published on

മൊഹാലി; പഞ്ചാബിൽ കോടികളുടെ കൈക്കൂലി വാങ്ങിയ പൊലീസ് ഡിഐജി അറസ്റ്റിൽ. ഹര്‍ചരണ്‍ സിങ് ബുല്ലാർ ഐപിഎസിനെയാണ് ഓഫീസിൽ വച്ച് ഇടനിലക്കാരന്‍ വഴി എട്ടുലക്ഷം രൂപയുടെ കൈക്കൂലി വാങ്ങുമ്പോഴാണ് സിബിഐ പിടികൂടിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോടികളുടെ സമ്പാദ്യം കണ്ടെത്തിയത്.

കോടികളുടെ കൈക്കൂലി ;  പഞ്ചാബില്‍ പൊലീസ് ഡിഐജി അറസ്റ്റില്‍
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

പണത്തിനു പുറമേ സ്വർണാഭരണങ്ങൾ, രണ്ട് ആഡംബര കാറുകൾ, 40 ലിറ്റർ വിദേശമദ്യം,അനധികൃത ആയുധങ്ങൾ എന്നിവയും സിബിഐ പിടിച്ചെടുത്തു. ഒരു ഡബിൾ ബാരൽ തോക്ക്, ഒരു പിസ്റ്റൾ, ഒരു റിവോൾവർ, ഒരു എയർഗൺ, വെടിയുണ്ടകൾ എന്നിവയും പിടിച്ചെടുത്തതിൽ ഉൾപ്പെടുന്നു.

കോടികളുടെ കൈക്കൂലി ;  പഞ്ചാബില്‍ പൊലീസ് ഡിഐജി അറസ്റ്റില്‍
''ട്രംപുമായി മോദി ഫോണില്‍ സംസാരിച്ചിട്ടില്ല''; റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചെന്ന വാദം നിരസിച്ച് ഇന്ത്യ

അന്വേഷണ ഏജൻസിയുടെ പത്രക്കുറിപ്പ് പ്രകാരം 1.5 കിലോ ആഭരണങ്ങളാണ് പിടിച്ചെടുത്തത്. എണ്ണിത്തിട്ടപ്പെടുത്തിയത് പ്രകാരം അഞ്ചുകോടി രൂപയും ഉണ്ടായിരുന്നതായി പറയുന്നു. 22 ആഡംബര വാച്ചുകളും പിടിച്ചെടുത്ത വസ്തുക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതായി സിബിഐ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com