ആദ്യ ബോർഡ് പരീക്ഷ എഴുതിയാൽ മാത്രം രണ്ടാം പരീക്ഷ എഴുതാം; കർശന നിർദേശവുമായി സിബിഎസ്ഇ

പത്താം ക്ലാസ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ആദ്യ ബോർഡ് പരീക്ഷകൾ നാളെ ആരംഭിക്കും
ആദ്യ ബോർഡ് പരീക്ഷ  എഴുതിയാൽ മാത്രം രണ്ടാം പരീക്ഷ എഴുതാം; കർശന നിർദേശവുമായി സിബിഎസ്ഇ
Source: Social Media
Published on: 
Updated on: 

പത്താം ക്ലാസ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ ആദ്യ ബോർഡ് പരീക്ഷകൾ നാളെ ആരംഭിക്കും. ആദ്യ ബോർഡ് പരീക്ഷകൾ എഴുതാത്ത വിദ്യാർഥികൾക്ക് രണ്ടാം ബോർഡ് പരീക്ഷയും എഴുതാനാവില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ) വ്യക്തമാക്കി. ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ രണ്ടാം ബോർഡ് പരീക്ഷ നേരിട്ട് എഴുതാൻ അനുമതി തേടിയ വിദ്യാർഥികളുടെ അഭ്യർഥനകൾക്ക് മറുപടിയായാണ് യോഗ്യത സംബന്ധിച്ച വിഷയത്തിൽ സിബിഎസ്ഇ മാനദണ്ഡം പുറത്തിറക്കിയത്.

സിബിഎസ്ഇ വിശദീകരണത്തിലെ പ്രധാന കാര്യങ്ങൾ :

  • നിർബന്ധിത ഒന്നാം പരീക്ഷ: എല്ലാ വിദ്യാർഥികളും ഒന്നാം ബോർഡ് പരീക്ഷ എഴുതേണ്ടതാണ്

  • മെച്ചപ്പെടുത്താനുള്ള അവസരം: വിജയിച്ചതും യോഗ്യത നേടിയതുമായ വിദ്യാർഥികൾക്ക് ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷകൾ എന്നിവയുൾപ്പെടെ മൂന്ന് വിഷയങ്ങളിൽ വരെ അവരുടെ സ്കോറുകൾ മെച്ചപ്പെടുത്താൻ കഴിയും.

  • "എസൻഷ്യൽ റിപ്പീറ്റ്" വിഭാഗം: ആദ്യ പരീക്ഷയിൽ മൂന്നോ അതിലധികമോ വിഷയങ്ങളിൽ ഹാജരാകാത്ത വിദ്യാർഥികളെ രണ്ടാമത്തെ ബോർഡ് പരീക്ഷ എഴുതാൻ അനുവദിക്കില്ല. ഈ വിദ്യാർഥികളെ എസൻഷ്യൽ റിപ്പീറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തും, ഇവർക്ക് പിന്നീട് അടുത്ത വർഷം ഫെബ്രുവരിയിൽ മാത്രമേ മെയിൻ പരീക്ഷ എഴുതാൻ കഴിയൂ.

  • കമ്പാർട്ട്മെൻ്റ് വിഭാഗം: ആദ്യ പരീക്ഷാഫലം "കംപാർട്ട്മെൻ്റ്" വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികളെ കമ്പാർട്ട്മെൻ്റ് വിഭാഗത്തിൽ തന്നെ രണ്ടാമത്തെ പരീക്ഷയും എഴുതാൻ അനുവദിക്കും.

  • അധിക വിഷയങ്ങളില്ല: പത്താം ക്ലാസ് പാസായ ശേഷം, വിദ്യാർഥികൾക്ക് അധിക വിഷയങ്ങൾ എഴുതാൻ കഴിയില്ല.

ആദ്യ ബോർഡ് പരീക്ഷ  എഴുതിയാൽ മാത്രം രണ്ടാം പരീക്ഷ എഴുതാം; കർശന നിർദേശവുമായി സിബിഎസ്ഇ
ശബരിമല യുവതീ പ്രവേശന വിധി: പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
News Malayalam 24x7
newsmalayalam.com