2027 - സെൻസസ് ചോദ്യാവലി; സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായി ജാതി സംബന്ധിച്ച ചോദ്യം

ജനനസ്ഥലം, മുമ്പത്തെ താമസസ്ഥലം, കുടിയേറ്റത്തിനുള്ള കാരണങ്ങൾ, കുടിയേറ്റത്തിനുശേഷം നിലവിലെ സ്ഥലത്ത് താമസിച്ച കാലയളവ് എന്നിങ്ങനെ കുടിയേറ്റവുമായി ബന്ധപ്പെട്ട വിവരങ്ങളും പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്
2027 - സെൻസസ് ചോദ്യാവലി;  സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായി ജാതി സംബന്ധിച്ച ചോദ്യം
Published on
Updated on

ഡൽഹി; 2027 ജനസംഖ്യാ കണക്കെടുപ്പിനുള്ള ചോദ്യങ്ങൾ കേന്ദ്രം ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇതാദ്യമായി ജാതി വിശദാംശങ്ങൾ സംബന്ധിച്ച ചോദ്യങ്ങളും സെൻസസിലുണ്ട്. കുടിയേറ്റ വിവരങ്ങൾ, കൊവിഡ് വാക്സിനേഷൻ, തിരിച്ചറിയൽ രേഖകൾ, മൊബൈൽ നമ്പർ, വിദ്യാഭ്യാസം, ഡിജിറ്റൽ സാക്ഷരതാ നില അടക്കം സമഗ്ര വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് 40 ഇന ചോദ്യാവലി തയ്യാറാക്കിയത്.

2027 - സെൻസസ് ചോദ്യാവലി;  സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായി ജാതി സംബന്ധിച്ച ചോദ്യം
സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം; രാജ്യതലസ്ഥാനത്തും പ്രധാന നഗരങ്ങളിലും കനത്ത സുരക്ഷ

2027 സെൻസസുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച ചോദ്യാവലിയിൽ ആകെ 40 ചോദ്യങ്ങളാണ്. ജാതി വിശദാംശങ്ങൾ, കോവിഡ് വാക്സിനേഷൻ വിവരം, തിരിച്ചറിയൽ രേഖകൾ എന്നിവയുൾപ്പെടെ ചോദ്യങ്ങളായുണ്ട്... രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായണനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ചോദ്യാവലിയിൽ പത്താമതായാണ് ജാതി ചോദിക്കുന്നത്. തുറന്ന കോളമായതിനാൽ, പ്രതികരിക്കുന്നയാൾ പറയുന്ന ജാതി എന്യൂമറേറ്റർ കോളത്തിൽ രേഖപ്പെടുത്തും.

ഇന്ത്യയിൽ അവസാനമായി സമ്പൂർണ ജാതി സെൻസസ് നടന്നത് 1931 ൽ, ബ്രിട്ടിഷ് ഭരണകാലത്താണ്. ഇന്നത്തെ ഇന്ത്യയ്ക്ക് പുറമെ പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടുന്ന ബ്രിട്ടിഷ് ഇന്ത്യയിലായിരുന്നു ഈ കണക്കെടുപ്പ്. അതിനുശേഷമുള്ള ഔദ്യോഗിക ജാതി വിവരങ്ങൾ ലഭ്യമല്ല. 1941 ലും ജാതി തിരിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിരുന്നെങ്കിലും രണ്ടാം ലോകമഹായുദ്ധം കാരണം ആ കണക്കുകൾ ബ്രിട്ടിഷ് സർക്കാർ പുറത്തുവിട്ടിരുന്നില്ല. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സെൻസസ് മുതൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടേതൊഴികെ മറ്റ് ജാതികളുടെ കണക്കെടുപ്പ് രാജ്യം ഔദ്യോഗികമായി നിർത്തിവെച്ചിരുന്നു. 2011ൽ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് നടത്തിയിരുന്നെങ്കിലും, വിവരശേഖരണത്തിലും സംസ്കരണത്തിലും ഒട്ടേറെ പിഴവുകൾ കടന്നുകൂടിയതിനാൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരുന്നില്ല.

ജാതി സെൻസസ് നടത്തി, സംവരണം അടക്കമുള്ള പരിഗണനകളും, വിഭവവിതരണത്തിൻ്റെ മാനദണ്ഡങ്ങളും പുനക്രമീകരിക്കണം എന്നത് പ്രതിപക്ഷത്തിൻ്റെ ദീർഘകാല ആവശ്യമായിരുന്നു. ആദ്യം ഇതിനോട് പ്രതികൂല നിലപാട് സ്വീകരിച്ച കേന്ദ്രം പിന്നീട് ജാതി സെൻസസിന് പകരം ജാതി കണക്കെടുപ്പ് ജനസംഖ്യാ കണക്കെടുപ്പിനൊപ്പം നടത്താൻ നിശ്ചയിക്കുകയായിരുന്നു. കോവിഡ് -19 വാക്സിനേഷൻ എടുത്ത സ്ഥലം, ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം, മൊബൈൽ നമ്പർ, ആധാർ നമ്പർ, വോട്ടർ ഐഡി നമ്പർ, പാസ്‌പോർട്ട് നമ്പർ, ഡ്രൈവിംഗ് ലൈസൻസ് വിശദാംശങ്ങൾ അടക്കം തിരിച്ചറിയൽ വിശദാംശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദ്യാവലിയിലുണ്ട്.

2027 - സെൻസസ് ചോദ്യാവലി;  സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായി ജാതി സംബന്ധിച്ച ചോദ്യം
"ഇത് ഞാനും വിദ്യാര്‍ഥികളും തമ്മിലുള്ള വിഷയം, ഇടപെടാന്‍ നിങ്ങളാരാണ്?"; ബാര്‍ കൗണ്‍സിലിനെ കുടഞ്ഞ് ചീഫ് ജസ്റ്റിസ്

ജനനസ്ഥലം, മുമ്പത്തെ താമസസ്ഥലം, കുടിയേറ്റത്തിനുള്ള കാരണങ്ങൾ, കുടിയേറ്റത്തിനുശേഷം നിലവിലെ സ്ഥലത്ത് താമസിച്ച കാലയളവ് എന്നിങ്ങനെ കുടിയേറ്റവുമായി ബന്ധപ്പെട്ട വിവരങ്ങളും പുതിയതായി ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ യോഗ്യത, മറ്റ് കഴിവുകൾ, സാക്ഷരത, ഡിജിറ്റൽ സാക്ഷരതാ നില, അറിയുന്ന ഭാഷകൾ എന്നിവയും ചോദ്യാവലിയിൽ ഉൾപ്പെടുത്തി. ഈ മാസം 17 ന് ലഡാക്ക്, ജമ്മു, കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് അടക്കം മഞ്ഞുമൂടിയ പ്രദേശങ്ങളിൽ രണ്ടാം ഘട്ട സെൻസസ് തുടങ്ങാനിരിക്കുന്നതിന് മുന്നോടിയായാണ് ചോദ്യാവലി വിജ്ഞാപനം ചെയ്തത്. 2027 ഫെബ്രുവരിയിലാണ് രാജ്യവ്യാപക ജനസംഖ്യാ കണക്കെടുപ്പ് നടത്തുക.

News Malayalam 24x7
newsmalayalam.com