'ഇന്ദിര'യെ വെട്ടി കേന്ദ്രം; സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരിന് മുന്നിൽ ഇനി 'പിഎം' എന്ന് ചേര്‍ക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പദ്ധതികൾ പുനർനാമകരണം ചെയ്യാനും എൻ.എസ്.എ.പി അഞ്ച് വർഷത്തേക്ക് ദീർഘിപ്പിക്കാനും തീരുമാനമായത്.
modi vs Indira Gandhi
Published on: 
Updated on: 

ഡൽഹി: കേന്ദ്ര സർക്കാരിൻ്റെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികളിൽ നിന്ന് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേര് ഒഴിവാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പദ്ധതികൾ പുനർനാമകരണം ചെയ്യാനും ദേശീയ സാമൂഹിക സഹായ പദ്ധതി (എൻ.എസ്.എ.പി) അഞ്ച് വർഷത്തേക്ക് ദീർഘിപ്പിക്കാനും തീരുമാനമായത്.

2026-27 മുതൽ 2030-31 വരെയുള്ള സാമ്പത്തിക വർഷങ്ങളിലേക്ക് 53,428 കോടി രൂപയുടെ വിഹിതത്തോടെ പദ്ധതി തുടരാനുള്ള ഗ്രാമവികസന മന്ത്രാലയത്തിൻ്റെ ശുപാർശയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിനൊപ്പമാണ് ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള മൂന്ന് പെൻഷൻ പദ്ധതികളുടെയടക്കം പേര് മാറ്റിയത്.

modi vs Indira Gandhi
"ആരോപണവിധേയനെ ഗവർണറാക്കരുത്"; അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾക്കൊപ്പം ഇന്ത്യാ ഗേറ്റിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുലും പ്രിയങ്കയും

ഇതോടൊപ്പം ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ്റെ അർഹതാ മാനദണ്ഡങ്ങളിലും പരിധിയിലും സഹായ നിരക്കിലും മാറ്റങ്ങൾ വരുത്താനും തീരുമാനമായിട്ടുണ്ട്. എന്നാൽ വയോജന പെൻഷൻ, വിധവാ പെൻഷൻ, കുടുംബ സഹായ പദ്ധതി എന്നിവ നിലവിലുള്ള വ്യവസ്ഥകളോടെ തന്നെ മാറ്റമില്ലാതെ തുടരും.

നിലവിൽ 80% വൈകല്യമുള്ളവർക്ക് മാത്രം നൽകിയിരുന്ന പെൻഷൻ ഇനി മുതൽ 40% വൈകല്യമുള്ളവർക്കും അർഹതയുണ്ടായിരിക്കും. ഭിന്നശേഷിയുള്ള കുട്ടികൾക്ക് ജനിക്കുന്നത് മുതൽ തന്നെ ഈ പെൻഷന് അർഹത ഉണ്ടായിരിക്കുന്നതാണ്.

News Malayalam 24x7
newsmalayalam.com