ഛത്തീസ്‌ഗഡിലെ പവർ പ്ലാൻ്റിൽ സ്ഫോടനം; ഒൻപത് തൊഴിലാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

നിരവധി തൊഴിലാളികൾ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു എന്ന് പൊലീസ് അറിയിച്ചു.
Power Plant in Chhattisgarh
Published on
Updated on

റായ്‌പൂർ: പവർ പ്ലാൻ്റിലുണ്ടായ സ്‌ഫോടനത്തിൽ ഒൻപത് തൊഴിലാളികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ശക്തി ജില്ലയിലെ സിംഗിതാരി ഗ്രാമത്തിലാണ് സംഭവം. അപകടത്തിൽ 40 ലധികം പേർക്ക് പരിക്കേറ്റിറ്റുണ്ടെന്നും, നിരവധി തൊഴിലാളികൾ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു എന്നും പൊലീസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Power Plant in Chhattisgarh
ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് വേദാന്ത ലിമിറ്റഡിൻ്റെ പ്ലാൻ്റിൽ സ്‌ഫോടനം നടന്നത്. പ്രാഥമിക വിവരം അനുസരിച്ച് ഒരു ബോയിലർ ട്യൂബിലാണ് സ്ഫോടനം ഉണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി പിടിഐയെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com