"മോദിക്ക് പ്രതിഷേധങ്ങളെ വിലക്കാനാകില്ല"; ജന്തർമന്തറിൽ സിജെപിയുടെ മിന്നൽ പ്രതിഷേധം, സൗരവ് ദാസും അശുതോഷ് റങ്കയും കസ്റ്റഡിയിൽ

പ്രതിഷേധക്കാർ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് ഗേറ്റ് ചാടിക്കടന്ന് ജന്തർമന്തറിൽ പ്രവേശിച്ച ശേഷം ദേശീയ പതാക ഉയർത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു.
"മോദിക്ക് പ്രതിഷേധങ്ങളെ വിലക്കാനാകില്ല"; ജന്തർമന്തറിൽ സിജെപിയുടെ മിന്നൽ പ്രതിഷേധം, സൗരവ് ദാസും അശുതോഷ് റങ്കയും കസ്റ്റഡിയിൽ
Published on: 
Updated on: 

ഡൽഹി: പ്രതിഷേധം വിലക്കിയ ജന്തർമന്തറിൽ ഇന്ന് രാവിലെ സിജെപി നേതാക്കളുടെ മിന്നൽ പ്രതിഷേധം. സിജെപി സഹകൺവീനർ സൗരവ് ദാസ്, വക്താവ് അശുതോഷ് റങ്ക, നേതാവ് അജിങ്ക്യ ഷിൻഡെ ഉൾപ്പെടെ ഏതാനും സിജെപി പ്രവർത്തകരും ഇന്ന് രാവിലെയോടെ ജന്തർമന്തറിൽ എത്തിയിരുന്നു. പ്രതിഷേധക്കാർ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് ഗേറ്റ് ചാടിക്കടന്ന് ജന്തർമന്തറിൽ പ്രവേശിച്ച ശേഷം ദേശീയ പതാക ഉയർത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വോട്ട് ചോരി ആരോപണങ്ങൾക്ക് പിന്നാലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി നേതാക്കൾ ജന്തർമന്തറിലെത്തിയത്. ത്രിവർണ പതാകയും കയ്യിലേന്തിയാണ് സിജെപി നേതാക്കൾ ജന്തർമന്തറിലെത്തിയത്. "ഗ്യാനേഷ് കുമാർ രാജിവയ്ക്കണം, നിങ്ങൾക്ക് രാജിവച്ചേ മതിയാകൂ," എന്നീ മുദ്രാവാക്യങ്ങളാണ് ഉയർത്തിയത്.

"മോദിക്ക് പ്രതിഷേധങ്ങളെ വിലക്കാനാകില്ല"; ജന്തർമന്തറിൽ സിജെപിയുടെ മിന്നൽ പ്രതിഷേധം, സൗരവ് ദാസും അശുതോഷ് റങ്കയും കസ്റ്റഡിയിൽ
മന്ത്രിമാർ ഉൾപ്പെടെ 25 കോൺഗ്രസ് എംഎൽഎമാർ പാർട്ടിയിലെത്തുമെന്ന് കർണാടക ബിജെപി; വേഗം കൊണ്ടുപോകാൻ ഡി.കെ. ശിവകുമാറിൻ്റെ വെല്ലുവിളി!

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിഷേധങ്ങളെ ഡീ നോട്ടിഫൈ ചെയ്യാനാകില്ലെന്ന് അഭിജീത് ദിപ്കെ പ്രതിഷേധ വീഡിയോ പങ്കുവച്ചുകൊണ്ട് എക്സ് പോസ്റ്റിൽ കുറിച്ചു.

അതേസമയം, ഡൽഹിയിലെ കേന്ദ്രസേനാ വിന്യാസം ഏഴ് ദിവസത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഡൽഹിയിലെ നിരോധനാജ്ഞ ഈ മാസം 20 വരെ നീട്ടിയിട്ടുണ്ട്. ഒക്ടോബർ 20 വരെ കേന്ദ്രസേനാ വിന്യാസത്തിൽ കുറവ് വരുത്തേണ്ട എന്ന തീരുമാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

News Malayalam 24x7
newsmalayalam.com