ഇന്ന് കോൺഗ്രസിന്റെ അടിയന്തര വര്‍ക്കിംഗ് കമ്മിറ്റി യോഗം; 33 ശതമാനം സംവരണവും തെരഞ്ഞെടുപ്പും ചര്‍ച്ച

തമിഴ്‌നാട്, ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളും ഇന്നത്തെ യോഗത്തിൽ ചര്‍ച്ചയായേക്കും.
ഇന്ന് കോൺഗ്രസിന്റെ അടിയന്തര വര്‍ക്കിംഗ് കമ്മിറ്റി യോഗം; 33 ശതമാനം സംവരണവും തെരഞ്ഞെടുപ്പും ചര്‍ച്ച
Published on
Updated on

ന്യൂഡല്‍ഹി: കേരളത്തിലെയും അസമിലെയും നിയമസഭ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ അടിയന്തരമായി വര്‍ക്കിംഗ് കമ്മിറ്റി യോഗം വിളിച്ച് കോണ്‍ഗ്രസ്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യോഗം.

കേരളത്തിലെയും അസമിലെയും വോട്ടെടുപ്പ് വിലയിരുത്തല്‍, കേന്ദ്രം നടപ്പാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിലെ സ്ത്രീ പ്രാധിനിത്യം ഉറപ്പാക്കുന്ന നിയമ ഭേദഗതി, പശ്ചിമേഷ്യ സംഘര്‍ഷം എന്നിവയും ചര്‍ച്ചയായേക്കും.

ഇന്ന് കോൺഗ്രസിന്റെ അടിയന്തര വര്‍ക്കിംഗ് കമ്മിറ്റി യോഗം; 33 ശതമാനം സംവരണവും തെരഞ്ഞെടുപ്പും ചര്‍ച്ച
പാർലമെൻ്ററി ചരിത്രത്തിലെ നിർണായക നാഴികക്കല്ല്; വനിതാ സംവരണ ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

തമിഴ്‌നാട്, ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളും ഇന്നത്തെ യോഗത്തിൽ ചര്‍ച്ചയായേക്കും. 33 ശതമാനം വനിത സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ അവതരണത്തിന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും നിലപാടും യോഗത്തില്‍ ചര്‍ച്ചയാകും.

ഇന്ന് കോൺഗ്രസിന്റെ അടിയന്തര വര്‍ക്കിംഗ് കമ്മിറ്റി യോഗം; 33 ശതമാനം സംവരണവും തെരഞ്ഞെടുപ്പും ചര്‍ച്ച
നിയമസഭാ തെരഞ്ഞെടുപ്പ്: അസമിലും പുതുച്ചേരിയിലും കനത്ത പോളിങ്
News Malayalam 24x7
newsmalayalam.com