എസ്ഐആറിനെതിരെ മഹാറാലി സംഘടിപ്പിച്ച് കോൺഗ്രസ്; ആർഎസ്എസിനെ ഭരണത്തിൽ നിന്ന് തുടച്ചുനീക്കുമെന്ന് രാഹുൽ, ബാലറ്റിലൂടെ മത്സരിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്ക

വോട്ട് കൊള്ള വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ ബിജെപി സർക്കാരിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ ശക്തമായി ആഞ്ഞടിച്ചു.
C
Published on
Updated on

ഡൽഹി: കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ നടപ്പാക്കുന്ന ജനവിരുദ്ധമായ എസ്ഐആറിനെതിരെ ഡൽഹിയിൽ മഹാറാലി സംഘടിപ്പിച്ച് കോൺഗ്രസ്. രാംലീല മൈതാനിയിൽ സംഘടിപ്പിച്ച ജനകീയ റാലിയിൽ പങ്കെടുത്ത് കേന്ദ്ര സർക്കാരിനെതിരെ സമാധാനപരമായി പ്രതിഷേധിക്കാൻ വൻജനാവലി തന്നെ ഒത്തുകൂടിയിരുന്നു.

കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഖെ, എഐസിസിയിൽ മറ്റു മുതിർന്ന അംഗങ്ങളായ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരും മഹാറാലിയുടെ ഭാഗമാകാൻ ഇവിടെ എത്തിയിരുന്നു. പൊതുസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ച കോൺഗ്രസ് നേതാക്കൾ ബിജെപി സർക്കാരിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരെ ശക്തമായി ആഞ്ഞടിച്ചു.

വോട്ട് കൊള്ളയിലൂടെ ബിജെപി രാജ്യത്ത് ഗുണ്ടായിസം കാണിക്കുകയാണെന്നും ജനങ്ങൾ ഒത്തൊരുമിച്ച് അവരെ ഭരണത്തിൽ നിന്ന് താഴെയിറക്കണമെന്നും മല്ലികാർജുൻ ഖാർഖെ പറഞ്ഞു. ആർഎസ്എസ് സർക്കാരിനെ ഞങ്ങൾ ഇന്ത്യയുടെ ഭരണത്തിൽ നിന്ന് നീക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ലോകം സത്യത്തേക്കാൾ അധികാരത്തിന് പിന്നാലെയാണ് എന്നാണ് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭഗ്‌വത് പറയുന്നത്. സത്യത്തേയും അഹിംസയേയും കൂട്ടുപിടിച്ച് മോദിയേയും അമിത് ഷായേയും ഞങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് രാഹുൽ ആഞ്ഞടിച്ചു.

C
ഇനി മുതൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് അല്ല; പൂജ്യ ബാപ്പു ഗ്രാമീൺ റോസ്‍ഗർ ഗ്യാരണ്ടി യോജന

രാഹുൽ ഗാന്ധി വോട്ട് ചോരി വിഷയം പാർലമെൻ്റിൽ ഉന്നയിച്ചപ്പോഴും, ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വഴി വോട്ടുകൾ മോഷ്ടിക്കപ്പെടുന്ന രീതിയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ഖാർഗെ ജി വിഷയം ഉന്നയിച്ചപ്പോഴും ബിജെപി സർക്കാർ ഭയപ്പെട്ടുവെന്നും പ്രിയങ്കാ ഗാന്ധി വിമർശിച്ചു. അക്കാര്യം ചർച്ചയാക്കാൻ അവർ സമ്മതിച്ചില്ല. പാർലമെൻ്റിൽ ഒരു സെഷനിൽ ഒന്നോ രണ്ടോ ചർച്ചകൾ മാത്രമേ ഉണ്ടാകാറുള്ളൂ. വോട്ട് ചോരിക്ക് പകരമായി വന്ദേമാതരം ചർച്ച ചെയ്യുമെന്നാണ് കേന്ദ്ര സർക്കാർ പാർലമെൻ്റിൽ പറഞ്ഞത്," പ്രിയങ്ക വിമർശിച്ചു.

Priyanka Gandhi
പ്രിയങ്കാ ഗാന്ധി എംപിSource: X/ Congress

"ന്യായമായ ഒരു തെരഞ്ഞെടുപ്പിൽ പോരാടാൻ ഞാൻ ബിജെപിയെ വെല്ലുവിളിക്കുന്നു. ബാലറ്റ് പേപ്പറിൽ അവർ പോരാടട്ടെ. അങ്ങനെ ഒരിക്കലും വിജയിക്കില്ലെന്ന് അവർക്കറിയാം. ഇന്ന് ബിഹാർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം പരാജയപ്പെട്ടതിൽ ആരും നിരാശപ്പെടേണ്ടതില്ല. കാരണം ബിജെപി വോട്ട് കൊള്ളയിലൂടെയാണ് ജയിക്കുന്നതെന്ന് രാജ്യം മുഴുവൻ കാണുന്നുണ്ട്," പ്രിയങ്കാ ഗാന്ധി എംപി പറഞ്ഞു.

C
7 മാസത്തിനിടെ മുംബൈയിൽ കാണാതായത് 145 കുട്ടികളെ; 36 ദിവസത്തിനിടെ കാണാതായത് 82 പേരെ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com