എംപിമാർക്ക് സാധ്യതയില്ല, 20 സിറ്റിങ് എംഎൽഎമാർ; കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം

മികച്ച പട്ടികയാണോ എന്ന് പട്ടിക പുറത്തുവരുമ്പോൾ മനസിലാകുമെന്ന് കെ.സി. വേണുഗോപാൽ
congress candidate list
Source: Social Media
Published on: 
Updated on: 

ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടികയ്ക്ക് അംഗീകാരം നൽകി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം. സിറ്റിംഗ് എംഎൽഎമാർ അടക്കം 31 പേരാണ് ആദ്യഘട്ട പട്ടികയിലുള്ളത്. 20 എംഎൽഎമാർ വീണ്ടും മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. എംപിമാർ തെരഞ്ഞെടുപ്പ് ചിത്രത്തിൽ ഇല്ലെന്ന് സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി പറഞ്ഞു.

congress candidate list
അനുനയിപ്പിക്കാൻ തിരക്കിട്ട നീക്കവുമായി സിപിഐഎം; ജി. സുധാകരൻ പാർട്ടിക്കൊപ്പമുണ്ടാകുമെന്ന് ആർ. നാസർ

അതേസമയം പട്ടികയിൽ പരാമർശിച്ചെങ്കിലും എൽദോസ് കുന്നപ്പിള്ളിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. സാഹചര്യം നോക്കി പട്ടിക പുറത്തുവിടുമെന്നും മികച്ച പട്ടികയാണോ എന്ന് പട്ടിക പുറത്തുവരുമ്പോൾ മനസിലാകുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. മികച്ച പട്ടികയാണെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോട് അനുബന്ധിച്ച് പട്ടിക പുറത്തുവരുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.

congress candidate list
"പാർട്ടി അനുഭാവം ഉപേക്ഷിക്കാനാകില്ല";  പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റെന്ന് ജി. സുധാകരൻ

എംപിമാർ മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് സൂചിപ്പിച്ചിരുന്നു. എന്നാൽ നിലവിലെ തീരുമാനങ്ങൾ പരിശോധിച്ചാൽ എംപിമാർക്ക് സീറ്റ് നൽകാനുള്ള സാധ്യതയില്ല എന്ന സൂചനയാണ് ലഭിക്കുക. കേരളത്തിൽ കെ.സി. വേണുഗോപാൽ ഉൾപ്പെടെ എംപിമാർ മത്സരിക്കാനൊരുങ്ങുന്നു എന്നതരത്തിൽ വാർത്തകൾ നേരത്തേ തന്നെ പുറത്തുവന്നിരുന്നു.

Related Stories

സുഖ്ബീര്‍ സിങ് സന്ധു, ഗ്യാനേഷ് കുമാര്‍, വിവേക് ജോഷി
പാര്‍ട്ടി പേരും ചിഹ്നവും നഷ്ടപ്പെട്ടു, സ്ഥാനാര്‍ഥി പോയി, പിന്തുണച്ച സ്ഥാനാര്‍ഥി അറസ്റ്റിലുമായി; 24 മണിക്കൂറിനിടെ മമതയ്ക്ക് സംഭവിച്ചത്
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍
പി. രാജീവ്
News Malayalam 24x7
newsmalayalam.com