"മതപരമായ പരിപാടിയിലേക്ക് മുസ്ലീമിനെ ക്ഷണിക്കുന്നതെന്തിന്?"; മൈസൂർ ദസറ ആഘോഷങ്ങളില്‍ ഉദ്ഘാടകയായി ബാനു മുഷ്താക്കിനെ വിളിച്ചതിൽ വിവാദം

വെള്ളിയാഴ്ചയാണ് മൈസൂർ ദസറ ആഘോഷങ്ങൾ ബാനു മുഷ്താക്ക് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചത്
ബാനു മുസ്താക്ക് ബുക്കർ പുരസ്കാരവുമായി
ബാനു മുസ്താക്ക് ബുക്കർ പുരസ്കാരവുമായി
Published on

ബെംഗളൂരു: മൈസൂരിലെ ദസറ ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനായി ബുക്കർ സമ്മാന ജേതാവും ആക്ടിവിസ്റ്റുമായ ബാനു മുഷ്താക്കിനെ ക്ഷണിച്ചതിൽ വിവാദം. മതപരമായ പരിപാടിയിലേക്ക് ഒരു മുസ്ലീമിനെ എന്തിനാണ് ക്ഷണിക്കുന്നതെന്നായിരുന്നു ബിജെപി നേതാവ് പ്രതാപ് സിംഹയുടെ ചോദ്യം. ബിജെപി നേതാവിന്റെ പരാമർശത്തെക്കുറിച്ച് പ്രതികരിച്ചില്ലെങ്കിലും, കർണാടക സർക്കാർ ക്ഷണിച്ചിട്ടുണ്ടെന്നും എഴുത്തുകാരി പറഞ്ഞു.

വെള്ളിയാഴ്ചയാണ് മൈസൂർ ദസറ ആഘോഷങ്ങൾ ബാനു മുഷ്താക്ക് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. "കർണാടക ഹസ്സൻ സ്വദേശിയും എഴുത്തുകാരിയുമായ ബാനു മുസ്താക്ക് ഈ വർഷത്തെ ദസറ മഹോത്സവം ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങൾ സെപ്റ്റംബർ 22 ന് ആരംഭിക്കും, വിജയ ദശമി 11-ാം ദിവസമായ, ഒക്ടോബർ 2 ന് ആഘോഷിക്കും," സിദ്ധരമായ്യ പറഞ്ഞു.

ബാനു മുസ്താക്ക് ബുക്കർ പുരസ്കാരവുമായി
രാജേഷ് ആദ്യം സുപ്രീം കോടതി പരിസരത്തെത്തി, സുരക്ഷ കണ്ട് പിന്മാറി; രേഖ ഗുപ്തയെ ആക്രമിക്കാനെത്തുമ്പോള്‍ കൈയ്യില്‍ കത്തിയും

ബാനു മുഷ്താക്കിൻ്റെ നേട്ടങ്ങളെ ബഹുമാനിക്കുന്നുണ്ടെങ്കിലും, ഉദ്ഘാടകയായി അവരെ കൊണ്ടുവരുന്നതിൽ എതിർപ്പുണ്ടെന്ന് മുൻ ബിജെപി എംപി പ്രതാപ് സിംഹ പറഞ്ഞു. "അവർ ഒരു മുസ്ലീം ആയതുകൊണ്ടല്ല ഈ എതിർപ്പ് ഉന്നയിക്കുന്നത്. അവരുടെ നേട്ടങ്ങളിൽ ഞങ്ങൾക്കും ബഹുമാനമുണ്ട്. സാഹിത്യത്തിന് സംഭാവനകൾ നൽകിയ അവർ ബുക്കർ പുരസ്കാരവും നേടിയിട്ടുണ്ട്. കർണാടകയിലും ഇന്ത്യയിലും നാമെല്ലാവരും അതിൽ അഭിമാനിക്കുകയും അവരെ ബഹുമാനിക്കുകയും ചെയ്യുന്നു. പക്ഷേ, ദസറ ആഘോഷം ഒരു മതേതര പരിപാടിയല്ല. മതപരമായ ആഘോഷമാണ്. ബാനു മുഷ്താക്കിന്റെ വ്യക്തിപരമായ വിശ്വാസങ്ങളോട് ഞങ്ങൾക്ക് എതിർപ്പില്ല. പക്ഷേ, ദസറ 100 ശതമാനം ഹിന്ദു മതത്തിന്റെ പ്രതിഫലനമാണ്. ഇത് ഞങ്ങളുടെ ഉത്സവമാണ്," പ്രാതാപ് സിംഹ മാധ്യമങ്ങളോട് പറഞ്ഞു.

"വിജയനഗര സാമ്രാജ്യത്തിന്റെ കാലം മുതൽ മൈസൂരിൽ ഈ പാരമ്പര്യം തുടരുകയാണ്. ഇന്നും മൈസൂർ കൊട്ടാരത്തിൽ ആചാരങ്ങൾ നടക്കുന്നുണ്ട്. നമ്മൾ ഇപ്പോൾ ഒരു ജനാധിപത്യ രാജ്യമായതിനാൽ, സംസ്ഥാന സർക്കാർ ദസറ സംഘടിപ്പിക്കുന്നു, പക്ഷേ അത് മതേതരത്വത്തിന്റെ സൂചകമല്ല. ചാമുണ്ഡേശ്വരി ദേവിക്ക് പൂജ അർപ്പിക്കുന്ന ഒരു മതപരമായ പരിപാടിയാണിത്. ബാനു മുഷ്താക്ക് ചാമുണ്ഡേശ്വരി ദേവിയിൽ വിശ്വസിക്കുന്നുണ്ടോ? അവർ നമ്മുടെ ആചാരങ്ങൾ പാലിക്കുന്നുണ്ടോ?" പ്രതാപ് സിംഹ ചോദിച്ചു.

ബാനു മുസ്താക്ക് ബുക്കർ പുരസ്കാരവുമായി
രോഗിയായ ഭർത്താവിന് കരൾ പകുത്ത് നൽകി ഭാര്യ; ശസ്ത്രക്രിയക്ക് പിന്നാലെ ഇരുവരും മരിച്ചു

അതിനിടെ, ബാനു മുഷ്താക്കിന്റെ കൃതിയുടെ വിവർത്തകനെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര ചോദിച്ചു. "ബാനു മുഷ്താക്കിനെ ഞങ്ങൾ ബഹുമാനിക്കുന്നു, അവർ ഹിന്ദു മതത്തെയും വിശ്വാസങ്ങളെയും അംഗീകരിക്കുന്നുവെങ്കിൽ, അവർ ഉദ്ഘാടനം ചെയ്യാൻ വന്നാൽ, എനിക്ക് മനസ്സിലാകും. എന്നാൽ അവരുടെ കൃതികൾ വിവർത്തനം ചെയ്ത ദീപ ഭാസ്തിക്കും ബുക്കർ ലഭിച്ചിട്ടുണ്ട്. പക്ഷേ സിദ്ധരാമയ്യ ബാനു മുഷ്താഖിനെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ," ബി. വൈ. വിജയേന്ദ്ര പറഞ്ഞു. അതേസമയം വിഷയത്തിൽ ബാനു പ്രതികരിച്ചിട്ടില്ല.

എഴുപത്തിയേഴുകാരിയായ ബാനു മുഷ്താക്കിന്റെ ചെറുകഥാ സമാഹാരത്തിനാണ് ഇത്തവണത്തെ ബുക്കർ സമ്മാനം ലഭിച്ചത്. മൂന്ന് പതിറ്റാണ്ടുകളായി എഴുതിയ 12 ചെറുകഥകൾ ദക്ഷിണേന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ ദൈനംദിന ജീവിതത്തെ പകർത്തുകയും പുരുഷാധിപത്യത്തെയും ലിംഗ അസമത്വത്തെയുംകുറിച്ചാണ് സംസാരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com