പാചകവാതക വില വർധിച്ചു, ഗാർഹിക സിലിണ്ടറിന് 60 രൂപ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 115 രൂപ

2025 ഏപ്രിലിന് ശേഷം ആദ്യമായാണ് ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുന്നത്
ഏപ്രിൽ ഒന്നിന് എൽപിജി സിലിണ്ടറുകളുടെ വിലയിൽ 41 രൂപ കുറവ് വരുത്തിയിരുന്നു.
24 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറച്ചത്
Published on
Updated on

ഡൽഹി: രാജ്യത്തെ പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 60 രൂപയാണ് കൂട്ടിയത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 115 രൂപയും വർധിപ്പിച്ചു. വില വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 2025 ഏപ്രിലിന് ശേഷം ആദ്യമായാണ് ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുന്നത്.

ഇതോടെ പ്രധാന നഗരങ്ങളിലെ വിലവര്‍ധന ഈ വിധത്തിലാണ്. കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 920 രൂപയാകും. ഡല്‍ഹിയില്‍ ഗാര്‍ഹിക സിലിണ്ടറിന് 913 രൂപയും വാണിജ്യ സിലിണ്ടറിന് 1883 രൂപയുമായി. മുംബൈ 912.50,1835 രൂപ, കൊൽക്കത്ത 939, 1990രൂപ, ചെന്നൈ 928.50 ,2043.50 രൂപ.

ഏപ്രിൽ ഒന്നിന് എൽപിജി സിലിണ്ടറുകളുടെ വിലയിൽ 41 രൂപ കുറവ് വരുത്തിയിരുന്നു.
കായലിന് കുറുകെ നിർമിച്ച ഏറ്റവും വലിയ പാലം; പെരുമ്പളം പാലം മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

അതേസമയം, ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് നിലവില്‍ ഇന്ധനക്ഷാമമില്ലെന്നും വിതരണം സുഗമമാണെന്നുമാണ് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കിയത്. പെട്രോളിനും ഡീസലിനും ക്ഷാമമുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനും വ്യക്തമാക്കി.

ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ ഇന്ത്യയെ ബാധിക്കില്ലെന്നും റഷ്യയിൽ നിന്നുള്ള ഇറക്കുമതി വർധിപ്പിക്കുകയും അമേരിക്കയിൽ നിന്ന് എല്‍പിജി ഇറക്കുമതി ആരംഭിക്കുകയും ചെയ്തത് വഴി രാജ്യം സുരക്ഷിതമായ അവസ്ഥയിലാണെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com