'ശുചി മുറികളിൽ പണം ഒളിപ്പിച്ചു'; രാമക്ഷേത്ര തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്

അവിനാശ് ശുക്ലയെ രണ്ട് മണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തു.
Crucial information revealed in Ram Kshema scam case
രാമക്ഷേമ തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്
Published on: 
Updated on: 

അയോധ്യ: രാമക്ഷേത്ര സംഭാവന മോഷണക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച പണം താൽക്കാലികമായി ശുചിമുറികളിൽ ഒളിപ്പിച്ച ശേഷം പുറത്തേക്ക് കടത്തിയെന്നാണ് വിവരം. കേസിൽ അറസ്റ്റിലായ എട്ട് പ്രതികളിൽ ഒരാളാണ് ഇക്കാര്യം പൊലീസിനോട് സമ്മതിച്ചത്.

കോടതിയുടെ അനുമതിയോടെ പൊലീസ് ഇന്നലെ അവിനാശ് ശുക്ലയെ രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ കോടിക്കണക്കിന് പണം കടത്തിയതായി സമ്മതിച്ചതായാണ് വിവരം. ക്ഷേത്ര ട്രസ്റ്റി അനിൽ മിശ്രയുടെ പേര് ഇയാൾ പരാമർശിച്ചതായും റിപ്പോർട്ടുണ്ട്.

Crucial information revealed in Ram Kshema scam case
ഹോട്ടലുകാർക്ക് ആശ്വാസം; വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു

അഴിമതി കേസ് പുറത്തുവന്നതോടെ മിശ്രയും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായും കഴിഞ്ഞ ആഴ്ച രാജിവച്ചിരുന്നു. ഒന്നിലധികം പേരുടെ ഏകോപനത്തിലൂടെയാണ് മോഷണം നടന്നതെന്നാണ് സൂചന. അതേസമയം മോഷ്ടിച്ച പണം ഭൂമിയും വീടും വാങ്ങാൻ ഉപയോഗിച്ചതായി ശുക്ലയുടെ കുറ്റസമ്മത മൊഴിയിലുണ്ട്.

Crucial information revealed in Ram Kshema scam case
സന്തോഷ വാർത്ത; പെട്രോൾ-ഡീസൽ വില കുറച്ച് നയാര
News Malayalam 24x7
newsmalayalam.com