ഇന്ത്യാസഖ്യത്തിൻ്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ; മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരായ നിലപാട് ചർച്ചയ്ക്ക്

മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെ വിശാല പ്രതിപക്ഷ യോഗത്തിൽ ഡിഎംകെ പങ്കെടുക്കുമോ എന്നതിൽ ആകാംക്ഷ.
Crucial meeting of the INDIA alliance in Delhi today
ഇന്ത്യാസഖ്യത്തിൻ്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ
Published on: 
Updated on: 

ഡല്‍ഹി: മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെതിരെ നിലപാടെടുക്കാന്‍ ഇന്ത്യാസഖ്യത്തിനു പുറത്തുള്ള പ്രതിപക്ഷ പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തിയുള്ള വിശാല യോഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ഇന്നു ചേരും. രാവിലെ 11.30നാണ് യോഗം.

മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേരുന്ന വിശാല പ്രതിപക്ഷ യോഗത്തിൽ ഡിഎംകെ പങ്കെടുക്കുമോ എന്നതിൽ ആകാംക്ഷയുണ്ട്. എം.കെ. സ്റ്റാലിൻ ചെന്നൈയിൽ എംപിമാരുടെയും എംഎൽഎമാരുടെയും യോഗം വിളിച്ചിട്ടുണ്ട്.

Crucial meeting of the INDIA alliance in Delhi today
"വെട്രിവേൽ മുരുകനുക്ക് അരോഹര!" തിരുപ്പറംകുൺട്രം ദീപത്തൂൺ വിവാദം; സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രധാന മന്ത്രി

ഡിഎംകെ, ആംആദ്മി പാര്‍ട്ടി, ബിജെഡി തുടങ്ങിയ കക്ഷികളെയും ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യം സംശയമാണ്. എന്‍സിപി പവാർ വിഭാഗം എന്‍ഡിഎ പക്ഷത്തേക്കു ചായുന്നുവെന്ന വ്യക്തമായ സൂചനകള്‍ വന്നുകഴിഞ്ഞു. മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനാണ് എൻസിപി ശരത് പവാർ വിഭാഗത്തിൻ്റെ തീരുമാനമെന്നാണ് വിവരം.

Crucial meeting of the INDIA alliance in Delhi today
ഇൻസ്റ്റാഗ്രാം ഇനി വലിയ സ്ക്രീനിലും; 'ഇൻസ്റ്റാഗ്രാം ഫോർ ടിവി' ഉടൻ ഇന്ത്യയിലെത്തുമെന്ന് മെറ്റ