പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് രാജിവെച്ചു

രാജിക്കത്തില്‍ കാരണം വ്യക്തമാക്കിയിട്ടില്ല
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് രാജിവെച്ചു
Published on
Updated on

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് രാജിവെച്ചു. മൂന്നര വര്‍ഷത്തെ സേവനം അവസാനിപ്പിച്ചാണ് ഗവര്‍ണര്‍ പദവിയില്‍ നിന്ന് ആനന്ദ ബോസ് പടിയിറങ്ങുന്നത്. ഡല്‍ഹിയില്‍ വെച്ചാണ് ആനന്ദ ബോസ് രാജിക്കത്ത് നല്‍കിയത്.

ഗവര്‍ണര്‍ ഓഫീസില്‍ ആവശ്യത്തിന് സമയം ചെലവഴിച്ചുവെന്നാണ് രാജി വാര്‍ത്തയോടുള്ള ആനന്ദ് ബോസിന്റെ ആദ്യ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് രാജി. അതേസമയം, രാജിക്കത്തില്‍ കാരണം വ്യക്തമാക്കിയിട്ടില്ലെന്നാണ് സൂചന. ബംഗാള്‍ സര്‍ക്കാരുമായുള്ള നിരന്തരമായ അഭിപ്രായ വ്യത്യാസങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന വ്യക്തിയാണ്.

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് രാജിവെച്ചു
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ കേരളത്തിലെത്തി; സന്ദര്‍ശനം 22 വര്‍ഷങ്ങള്‍ക്ക് ശേഷം

കോട്ടയം മണ്ണാര്‍ക്കാട് സ്വദേശിയാണ് സി.വി. ആനന്ദ ബോസ്. ഇന്ത്യയുടെ ഗവ.സെക്രട്ടറി, ചീഫ് സെക്രട്ടറി, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ തുടങ്ങിയ പദവി കള്‍ വഹിച്ചിട്ടുണ്ട്. യുഎന്നുമായി കൂടിയാലോചനാ പദവിയില്‍ ഹാബിറ്റാറ്റ് അലയന്‍സിന്റെ ചെയര്‍മാനും യുഎന്‍ ഹാബിറ്റാറ്റ് ഗവേണിംഗ് കൗണ്‍സില്‍ അംഗവുമാണ്.

നിലവിലെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ പുതിയ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിക്കും. കേരളത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷനല്‍ ചീഫ് സെക്രട്ടറി, വിവിധ ജില്ലകളില്‍ കലക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2022 നവംബറിലാണ് ആനന്ദ ബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com