വി.ഡി. സവര്‍ക്കര്‍ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം: രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസ് റദ്ദാക്കി

'നിര്‍ഭയ ഫൗണ്ടേഷന്‍' എന്ന എന്‍ജിഒ ഡയറക്ടര്‍ നല്‍കിയ പരാതിയിലായിരുന്നു കേസ്.
Rahul Gandhi in Bihar
രാഹുല്‍ ഗാന്ധിSource: X/ Rahul Gandhi
Published on
Updated on

ന്യൂഡൽഹി: വി.ഡി. സവര്‍ക്കര്‍ക്കെതിരെയുള്ള അപകീര്‍ത്തി പരാര്‍മശവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിക്കെതിരെ രജിസ്റ്റര്‍ ചെയ്ത മാനനഷ്ട കേസ് റദ്ദാക്കി. 2022ലെ ഭാരത് ജോഡോ യാത്രയിലെ പരാര്‍മശത്തെ തുടര്‍ന്ന് 'നിര്‍ഭയ ഫൗണ്ടേഷന്‍' എന്ന എന്‍ജിഒ ഡയറക്ടര്‍ നല്‍കിയ പരാതിയിലായിരുന്നു കേസ്. നാസിക് എസിജെഎം കോടതിയാണ് കേസ് റദ്ദാക്കിയത്. സവര്‍ക്കര്‍ ബ്രിട്ടീഷ് സര്‍ക്കാരിനുവേണ്ടി പ്രവര്‍ത്തിച്ചുവെന്നായിരുന്നു ആരോപണം.

2024 സെപ്തംബറില്‍ കോടതിയില്‍ ഹാജരാകാന്‍ രാഹുലിന് നിര്‍ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം നല്‍കുകയും ഓണ്‍ലൈന്‍ ആയി കോടതി നടപടികളില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കുകയും ചെയ്തിരുന്നു.

Rahul Gandhi in Bihar
ജമ്മു കശ്മീർ വിഘടനവാദി നേതാവ് ഷബീർ ഷായ്ക്ക് ജാമ്യം

പരാതിയില്‍ ലോക്കല്‍ പൊലീസിനോട് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പരാതിയില്‍ പറഞ്ഞ ആക്ഷേപങ്ങള്‍ നിലനില്‍ക്കില്ല എന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്. പരാതി നല്‍കിയ ആള്‍ ഹര്‍ജി പിന്‍വലിക്കുന്നതായി അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് റദ്ദാക്കിയത്.

Rahul Gandhi in Bihar
"ബിഹാറിനെ വികസനത്തിൽ പിറകോട്ടടിച്ചു"; എൻഡിഎക്കെതിരെ വിമർശനവുമായി തേജസ്വി യാദവ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com