വളരെ മോശം; ഡല്‍ഹിയില്‍ വായു നിലവാരം ഗുരുതരമായി തുടരുന്നു

ഡൽഹിയിൽ ഈ മാസം ഏറ്റവും മോശം വായു നിലവാര സൂചിക 456 ആയി
വളരെ മോശം; ഡല്‍ഹിയില്‍ വായു നിലവാരം ഗുരുതരമായി തുടരുന്നു
Image: ANI
Published on
Updated on

ന്യൂഡല്‍ഹി: തലസ്ഥാനത്തെ വായുമലിനീകരണം അതിരൂക്ഷം. നിലവിലെ വായുമലിനീകരണ തോത് പലയിടങ്ങളിലും 500 ല്‍ താഴെയാണ്. ലാജ്പത് നഗര്‍, മുഡ്ക, ജഹാശീര്‍പുരി എന്നിവിടങ്ങളില്‍ വായുഗുണനിലവാര തോത് (AQl) 499, 498, 500 എന്നിങ്ങനെയാണ്.

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും തിങ്കളാഴ്ച രാവിലേയും കനത്ത പുകമഞ്ഞ് തുടരുകയാണ്. വിമാന സര്‍വീസുകളേയും പുകമഞ്ഞ് ബാധിക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെ 6 മണിക്ക് സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച് ഡല്‍ഹിയിലെ വായുഗുണനിലവാര തോത് 456 ആണ്. ഞായറാഴ്ച ഇത് 461 ആയിരുന്നു, ഇത് ഡിസംബറിലെ രണ്ടാമത്തെ ഏറ്റവും കുറഞ്ഞ എക്യുഐ ആയിരുന്നു.

വായു ഗുണനിലവാര തോത് സൂചിക:

0-50: നല്ലത്

301-400: വളരെ മോശം

401-500: അതിരൂക്ഷം

ഡല്‍ഹിയിലെ പ്രധാന നഗരങ്ങളിലെല്ലാം വായുമലിനീകരണം അതിരൂക്ഷമാണ്. അക്ഷര്‍ധാം - 493, ബാരാപുള്ള ഫ്‌ളൈ ഓവര്‍ -433, ബരാഖംബ റോഡ്- 474 എന്നിങ്ങനെയാണ് വായു ഗുണനിലവാര തോത്. കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് ഇന്നും ഓറഞ്ച് അലേര്‍ട്ടാണ്.

പുകമഞ്ഞ് കാരണം ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് 110 വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്. 37 വിമാനങ്ങള്‍ എത്താനും വൈകിയതായി ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് റഡാര്‍24 റിപ്പോര്‍ട്ട് ചെയ്തു. വിമാന സര്‍വീസുകളില്‍ തടസ്സം നേരിടാമെന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇന്‍ഡിഗോയും ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com