ഡൽഹി കോടതി ജഡ്ജി വീട്ടിനുള്ളിൽ മരിച്ച നിലയിൽ

കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം
Delhi Judge Found Dead at Home
Published on: 
Updated on: 

ഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 30 കാരനായ ജസ്റ്റിസ് അമൻ കുമാർ ശർമ്മയെയാണ്ഗ്രീൻ പാർക്കിലെ വസതിയിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. നിലവിൽ ദുരൂഹ സാഹചര്യമില്ലെന്നാണ് പൊലീസ് പറയുന്നത്.

Delhi Judge Found Dead at Home
രാജ്യത്ത് അടിയന്തര മുന്നറിയിപ്പ് സംവിധാനം പരീക്ഷിച്ചു; പരിഭ്രാന്തരാകേണ്ടതില്ലെന്ന് അറിയിപ്പ്

ജീവനൊടുക്കിയതാകും എന്നാണ് പ്രാഥമിക നിഗമനം. കുടുംബാംഗങ്ങളിൽ നിന്നും അടുത്ത സുഹൃത്തുക്കളിൽ നിന്നും മൊഴികൾ രേഖപ്പെടുത്തി വരികയാണ്. അന്വേഷണം പൂർത്തിയായാൽ മാത്രമേ സ്ഥിരീകരിക്കാനാകൂ. ഡൽഹിയിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡിഎൽഎസ്എ) സെക്രട്ടറിയായി കർക്കാർഡൂമ കോടതിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു അമൻ കുമാർ ശർമ്മ.

News Malayalam 24x7
newsmalayalam.com