'ഡല്‍ഹിയെ തുറന്ന ജയിലാക്കി കേന്ദ്രം': 6 തടങ്കല്‍ കേന്ദ്രങ്ങള്‍, 1000ത്തോളം പേര്‍ കസ്റ്റഡിയില്‍

യൂട്യൂബറും ഇൻഫ്ലുവൻസറുമായ ധ്രുവ് റാഠി ഉൾപ്പെടെ അഞ്ഞൂറോളം പേരെ പോലീസ് കരുതൽ തടങ്കലിൽ വെച്ചിട്ടുണ്ട്. മുംബൈയില്‍നിന്ന് സമരത്തിനായി ഡല്‍ഹിയിലെത്തിയ സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരെ വിമാനത്തില്‍ കയറിയാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
Delhi Police Turn Stadiums into Detention Centres: Over 500 Held Ahead of CJP Jantar Mantar Protest
Delhi Police detain 500news malayalam 24x7
Published on: 
Updated on: 

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജന്തർ മന്ദിറിൽ പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായി ആറ് തടങ്കല്‍ കേന്ദ്രങ്ങള്‍ ഒരുക്കി ഡല്‍ഹി പോലീസ്. 23,000 പൊലീസുകാരെയാണ് രാജ്യതലസ്ഥാനത്ത് സമരം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ഇടത് സിജെപി നേതാക്കളെ അടക്കം ആയിരത്തോളം പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തുവെന്ന് റിപ്പോര്‍ട്ട്. സിപിഐഎം നേതാക്കളായ എംഎ ബേബി, പിണറായി വിജയന്‍ അടക്കം കേരളത്തില്‍ നിന്നുള്ള നേതാക്കളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യൂട്യൂബറും ഇൻഫ്ലുവൻസറുമായ ധ്രുവ് റാഠി ഉൾപ്പെടെ അഞ്ഞൂറോളം പേരെ പോലീസ് കരുതൽ തടങ്കലിൽ വെച്ചിട്ടുണ്ട്. മുംബൈയില്‍നിന്ന് സമരത്തിനായി ഡല്‍ഹിയിലെത്തിയ സിജെപി നേതാക്കളായ അഭിജിത് ദീപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരെ വിമാനത്തില്‍ കയറിയാണ് ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

മുൻകരുതൽ നടപടികളുടെ ഭാഗമായി ക്രിമിനൽ പശ്ചാത്തലമുള്ള അമ്പതോളം പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് നേരത്തെ ദില്ലി പൊലീസ് ഔദ്യോഗികമായി പറയുന്നത്. അതേ സമയം അമിത് ഷായും കേന്ദ്ര സര്‍ക്കാറും ഡല്‍ഹിയെ തുറന്ന ജയിലാക്കി മാറ്റി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു എന്നാണ് സിജെപി വക്താവ് ആരോപിച്ചു.

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും, എസ്ഐആര്‍ നടപടികൾക്കെതിരെയും 'കോക്രോച്ച് ജനതാ പാർട്ടി' പ്രഖ്യാപിച്ച സമരത്തിന് മുന്നോടിയായാണ് നടപടി. മുൻപ് ക്രമസമാധാന പ്രശ്നങ്ങളുണ്ടായി എന്ന് ചൂണ്ടിക്കാട്ടി ജന്തർ മന്ദിറിലെ പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചിരുന്നു. നിലവില്‍ ഛത്രസാൽ സ്റ്റേഡിയം,രാജീവ് ഗാന്ധി സ്റ്റേഡിയം, യമുന സ്പോർട്സ് കോംപ്ലക്സ്, സൂരജ്മൽ സ്റ്റേഡിയം, ദൗലത്പുർ കമ്മ്യൂണിറ്റി സെന്‍റര്‍, പാണ്ഡ്രവാൽ കമ്മ്യൂണിറ്റി സെന്റർ എന്നിവിടങ്ങളിലാണ് ആറ് തടങ്കല്‍ കേന്ദ്രങ്ങള്‍ പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇവിടെക്കാണ് അറസ്റ്റ് ചെയ്തവരെ മാറ്റിയത് എന്നാണ് വിവരം.

Delhi Police Turn Stadiums into Detention Centres: Over 500 Held Ahead of CJP Jantar Mantar Protest
രാജ്യതലസ്ഥാനത്ത് അസാധാരണ നടപടികള്‍; ബലം പ്രയോഗിച്ചും, വിമാനത്തില്‍ കയറിയും നേതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ന്യൂഡൽഹി ജില്ലയെ 20 പ്രവർത്തന മേഖലകളായി തിരിച്ചിട്ടുണ്ട് പോലീസ്. ജന്തർ മന്ദിറിലും സംസദ് മാർഗിലും ബാരിക്കേഡുകൾ മറികടന്ന് തടിച്ചുകൂടാൻ ശ്രമിച്ച നിരവധി പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഡൽഹി പോലീസിന് പുറമെ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്), സി.ആർ.പി.എഫ്, ഡൽഹി പോലീസ് പിങ്ക് ഫോഴ്സ് എന്നിവരെ പ്രധാന കേന്ദ്രങ്ങളിൽ വിന്യസിച്ചു. മോഹൻ എസ്റ്റേറ്റ് ഭാഗങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കാൻ റോഡുകളിൽ സ്പൈക്ക് സ്ട്രിപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.

സെൻട്രൽ ഡൽഹി,ലെ മെറിഡിയൻ ഹോട്ടൽ റൗണ്ട് എബൗട്ട്, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഡ്രോൺ വഴിയാണ് ജനക്കൂട്ടത്തെ നിരീക്ഷിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകളും നൽകിയിട്ടുണ്ട്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുടെ വസതികൾക്ക് മുന്നിൽ സുരക്ഷ ശക്തമാക്കി. ഡൽഹി അതിർത്തികളിൽ കർശന വാഹന പരിശോധന തുടരുകയാണ്. ദില്ലിയിലേക്ക് വരേണ്ട 247 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

Delhi Police Turn Stadiums into Detention Centres: Over 500 Held Ahead of CJP Jantar Mantar Protest
"ഇത് സ്വേച്ഛാധിപത്യം... നരേന്ദ്ര മോദിയുടെ ഭയം; അറസ്റ്റ് ചെയ്യപ്പെടാനാണ് ഇവിടെ വന്നത്, ഞങ്ങള്‍ ആരെയും ഭയപ്പെടുന്നില്ല..."

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സുപ്രീം കോടതി, മാണ്ഡി ഹൗസ് ഉൾപ്പെടെ നിരവധി മെട്രോ സ്റ്റേഷനുകളുടെ പ്രവേശന കവാടങ്ങൾ അടച്ചു. 57 സ്റ്റേഷനുകൾ ഭാഗികമായി അടച്ചിടാനും ട്രെയിനുകളുടെ സർവീസ് കുറയ്ക്കാനും പോലീസ് നിർദേശിച്ചിട്ടുണ്ട്. ജനപഥ്–കർത്തവ്യ പഥ് മേഖലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കൂടാതെ ഗൗതം ബുദ്ധ നഗറിൽ ഒക്ടോബർ 10 മുതൽ 20 വരെ ബി.എൻ.എസ്.എസ് സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഗതാഗത നിയന്ത്രണങ്ങളും പരിശോധനകളും കണക്കിലെടുത്ത് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ മുൻകൂട്ടി സമയം കണ്ടെത്തി യാത്ര തിരിക്കണമെന്ന് ഡൽഹി എയർപോർട്ട് അതോറിറ്റി നിർദേശം നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കാനും റെയിൽവേ സ്റ്റേഷനുകളിലേക്കും ബസ് ടെർമിനലുകളിലേക്കും പോകുന്നവർ റൂട്ട് വിവരങ്ങൾ പരിശോധിച്ച് ടാക്സി, സിറ്റി ബസ് തുടങ്ങിയ ബദൽ മാർഗ്ഗങ്ങൾ ഉപയോഗിക്കാനും ട്രാഫിക് പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related Stories

രാജ്യതലസ്ഥാനത്ത് അസാധാരണ നടപടികള്‍; ബലം പ്രയോഗിച്ചും, വിമാനത്തില്‍ കയറിയും നേതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ്
 സമരക്കൊടുങ്കാറ്റായി ഇൻഡ്യാ സഖ്യം; രാഹുലും പ്രിയങ്കയും ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത്  വിട്ടയച്ചു, നാളെ കരിദിനം ആചരിക്കാൻ  കോൺഗ്രസ്
ഐസ, എഐഎസ്എഫ്, എൻഎസ്‌യു നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം
Allegations that there were no surveillance systems on the 43-kilometer route the bus traveled
News Malayalam 24x7
newsmalayalam.com