ഡൽഹിയിൽ ഇന്നും മിന്നൽ സമരങ്ങൾക്ക് സാധ്യത; സിജെപി നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തനിക്ക് ഭീഷണി സന്ദേശം ലഭിക്കുന്നുവെന്ന് എസ്ഇഎം അറിയിക്കുകയായിരുന്നു. ഇതോടെ ജാമ്യാപേക്ഷയിലേക്ക് കടക്കാതെ സന്ദേശത്തെ കുറിച്ച് മാത്രമായിരുന്നു ചർച്ച
ഡൽഹിയിൽ ഇന്നും മിന്നൽ സമരങ്ങൾക്ക് സാധ്യത; സിജെപി നേതാക്കളുടെ  ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Published on: 
Updated on: 

ഡൽഹി: മുഖ്യമതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം തുടരും. മിന്നൽ സമരങ്ങൾക്ക് ഇന്നും സാധ്യതയെന്നാണ് റിപ്പോർട്ടുകൾ. മുൻ ദിവസങ്ങളിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങളെ ചെറുക്കാൻ തയ്യാറെടുക്കുകയാണ് ഡൽഹി പൊലീസും. കനത്ത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഡൽഹിയിൽ ഇന്നും മിന്നൽ സമരങ്ങൾക്ക് സാധ്യത; സിജെപി നേതാക്കളുടെ  ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രകൾ രഹസ്യമെന്ന് പൊലീസ്; മറുപടി വിവരാവകാശ ചോദ്യത്തിന്

അതേസമയം സിജെപി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ ജാമ്യാപേക്ഷ ഡൽഹി മന്ദിർ മാർഗ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ഇന്ന് പരിഗണിക്കും. ഉച്ചക്ക് രണ്ടുമണിക്കാണ് ഹർജി പരിഗണിക്കുക. ഇരുവരുടെയും കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചെങ്കിലും ജാമ്യാപേക്ഷ പരിഗണിക്കാൻ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് തയ്യാറായിരുന്നില്ല.

നടപടി ആരംഭിച്ചയുടൻ തനിക്ക് ഭീഷണി സന്ദേശം ലഭിക്കുന്നുവെന്ന് എസ്ഇഎം അറിയിക്കുകയായിരുന്നു. ഇതോടെ ജാമ്യാപേക്ഷയിലേക്ക് കടക്കാതെ സന്ദേശത്തെ കുറിച്ച് മാത്രമായിരുന്നു ചർച്ചയെന്നും, നേതാക്കൾ ജയിലിൽ നിന്നു പുറത്തിറങ്ങുന്നത് വൈകിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നുമാണ് സിജെപി ആരോപണം.

News Malayalam 24x7
newsmalayalam.com