Accident
Source: x

പൂച്ചയ്ക്ക് പിന്നാലെ ഓടി; ആന്ധ്രാപ്രദേശിൽ തിളച്ച പാലില്‍ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

അംബേദ്കർ ഗുരുകുൽ സ്കൂളിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാലിലാണ് കുട്ടി വീണത്.
Published on

വിശാഖപട്ടണം: അനന്തപൂരിൽ തിളച്ച പാലില്‍ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. അംബേദ്കർ ഗുരുകുൽ സ്കൂളിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന പാലിലാണ് കുട്ടി വീണത്. സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന അമ്മ കൃഷ്ണവേണിക്കൊപ്പമാണ് കുഞ്ഞ് സ്‌കൂളിലെത്തിയത്.

കൃഷ്ണവേണി ജോലി ചെയ്യുന്നതിനിടെ കുഞ്ഞ് കളിക്കാനായി ഇറങ്ങി. അപ്പോൾ കണ്ട ഒരു പൂച്ചയ്ക്ക് പിന്നാലെ ഓടിയ കുട്ടി അബദ്ധത്തിൽ തിളച്ച പാലിലേക്ക് വീഴുകയായിരുന്നു. കുഞ്ഞിൻ്റെ നിലവിളി കേട്ട് എല്ലാവരും ഓടിക്കൂടുകയും ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അനന്തപൂർ സർക്കാർ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചെങ്കിലും, തുടർ ചികിത്സയ്ക്കായി കർണൂൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ കുഞ്ഞ് മരിക്കുകയായിരുന്നു.

News Malayalam 24x7
newsmalayalam.com