തമിഴ്‌നാട്ടിൽ വ്യാപക നാശം വിതച്ച് ഡിറ്റ് വാ; വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു,  റിലീഫ് ക്യാമ്പുകൾ സജ്ജമാക്കി സർക്കാർ

തിരുവാരൂർ, നങ്കപട്ടണം, കുഡ്ഡലൂർ,തഞ്ചാവൂർ ജില്ലകളിലായി 85,500 ഹെക്ടർ കൃഷി ഭൂമി നശിച്ചു. ഒരു ഹെക്ടറിൻ 20,000 വെച്ച് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
തമിഴ്‌നാട്ടിൽ വ്യാപക നാശം വിതച്ച് ഡിറ്റ് വാ; വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു,  റിലീഫ് ക്യാമ്പുകൾ സജ്ജമാക്കി സർക്കാർ
Source: X / PTI
Published on
Updated on

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയിൽ തമിഴ്നാട്ടിൽ വ്യാപക നാശനഷ്ടം. നാല് മരണം. മയിലാടുംതുറയിലും വില്ലുപുരത്തും ഷോക്കേറ്റ് രണ്ട് മരണവും തൂത്തുക്കുടിയിലും തഞ്ചാവൂരും കെട്ടിടം ഇടിഞ്ഞ് വീണ് രണ്ട് മരണവും റിപ്പോർട്ട് ചെയ്തു. 1601ൽ അധികം കെട്ടിടങ്ങൾക്ക് കേടുപാട് സംഭവിച്ചു. 582 കന്നുകാലികളെ കാണാനില്ല.

തമിഴ്‌നാട്ടിൽ വ്യാപക നാശം വിതച്ച് ഡിറ്റ് വാ; വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു,  റിലീഫ് ക്യാമ്പുകൾ സജ്ജമാക്കി സർക്കാർ
രാജ്യത്ത് 2011ന് ശേഷമുള്ള ആദ്യ സെൻസസ് 2027ൽ ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ; നടത്തുക രണ്ട് ഘട്ടങ്ങളായി

154 റിലീഫ് ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ ചെന്നൈയിലും സമീപ ജില്ലകളിലും തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് റോഡുകള്‍, ഹൈവേകള്‍, ചില റെസിഡന്‍ഷ്യല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തിരുവാരൂർ, നങ്കപട്ടണം, കുഡ്ഡലൂർ,തഞ്ചാവൂർ ജില്ലകളിലായി 85,500 ഹെക്ടർ കൃഷി ഭൂമി നശിച്ചു.

ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തമിഴ്‌നാടിന്റെ തീരപ്രദേശത്ത് കനത്ത മഴയാണ് ലഭിച്ചത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കഴിഞ്ഞ ദിവസം മുതൽ അവധി പ്രഖ്യാപിച്ചിരുന്നു. മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അടിയന്തര നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അറിയിച്ചു. നാശനഷ്ടം സംഭവിച്ച കൃഷിഭൂമിക്ക് ഒരു ഹെക്ടറിന് 20,000 വെച്ച് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

തമിഴ്‌നാട്ടിൽ വ്യാപക നാശം വിതച്ച് ഡിറ്റ് വാ; വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്നു,  റിലീഫ് ക്യാമ്പുകൾ സജ്ജമാക്കി സർക്കാർ
''നുഴഞ്ഞു കയറ്റക്കാരെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കണോ?''; റോഹിംഗ്യൻ അഭയാര്‍ഥികള്‍ക്കെതിരെ സുപ്രീം കോടതി

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും സംസ്ഥാന സര്‍ക്കാരും ദുരന്ത നിവാരണ ഏജന്‍സികളും നല്‍കുന്ന കൂടുതല്‍ ഉപദേശങ്ങള്‍ പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com