"ഖജനാവിലെ പണം അവിടെ തന്നെയുണ്ട്, അത് ജനങ്ങള്‍ക്ക് നല്‍കാനുള്ള മനസും ഭരിക്കാനുള്ള കഴിവുമാണ് വേണ്ടത്"; വിജയ്ക്ക് മറുപടിയുമായി സ്റ്റാലിന്‍

ഡിഎംകെ സര്‍ക്കാര്‍ ഇറങ്ങിയത് ഖജനാവ് കൊള്ളയിടച്ചുകൊണ്ടാണെന്നായിരുന്നു വിജയ് പ്രസംഗത്തില്‍ പറഞ്ഞത്.
"ഖജനാവിലെ പണം അവിടെ തന്നെയുണ്ട്, അത് ജനങ്ങള്‍ക്ക് നല്‍കാനുള്ള മനസും ഭരിക്കാനുള്ള കഴിവുമാണ് വേണ്ടത്"; വിജയ്ക്ക് മറുപടിയുമായി സ്റ്റാലിന്‍
Published on
Updated on

ചെന്നൈ: മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ നടത്തിയ ആദ്യ പ്രസംഗത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഖജനാവ് കാലിയാണെന്ന വിജയ്‌യുടെ പരാമര്‍ശത്തിന് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. പണം അവിടെ തന്നെയുണ്ട് എന്നും അത് നല്‍കാന്‍ ജനങ്ങള്‍ക്ക് നല്‍കാനുള്ള മനസും ഭരിക്കാനുള്ള കഴിവുമാണ് വേണ്ടതെന്ന് സ്റ്റാലിന്‍ മറുപടി നല്‍കി. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

ഫെബ്രുവരിയിലെ ബജറ്റില്‍ തമിഴ്‌നാടിന്റെ സാമ്പത്തിക നിലയെക്കുറിച്ച് വ്യക്തമാക്കിയതാണെന്നും കടമെടുപ്പ് പരിധിക്കുള്ളില്‍ നിന്ന് മാത്രമേ സംസ്ഥാനം കടമെടുത്തിട്ടുള്ളു എന്നും സ്റ്റാലിന്‍ പറഞ്ഞു. കള്ളം പറഞ്ഞ് വോട്ട് ചെയ്ത ജനങ്ങളെ പറ്റിക്കരുതെന്നും സ്റ്റാലിന്‍ പറഞ്ഞു.

"ഖജനാവിലെ പണം അവിടെ തന്നെയുണ്ട്, അത് ജനങ്ങള്‍ക്ക് നല്‍കാനുള്ള മനസും ഭരിക്കാനുള്ള കഴിവുമാണ് വേണ്ടത്"; വിജയ്ക്ക് മറുപടിയുമായി സ്റ്റാലിന്‍
ഇനി വിജയ് 'സര്‍ക്കാര്‍'; ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രി

ഡിഎംകെ സര്‍ക്കാര്‍ ഇറങ്ങിയത് ഖജനാവ് കൊള്ളയിടച്ചുകൊണ്ടാണെന്നായിരുന്നു വിജയ് പ്രസംഗത്തില്‍ പറഞ്ഞത്. തമിഴ്‌നാടിന്റെ സാമ്പത്തിക സാഹചര്യത്തെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നും വിജയ് പറഞ്ഞിരുന്നു.

സ്റ്റാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍. അധികാരമേല്‍ക്കുമ്പോള്‍ നിങ്ങള്‍ ഒപ്പിട്ട വാഗ്ദാനങ്ങളെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. പക്ഷെ ഇത്ര പെട്ടെന്ന് തന്നെ സര്‍ക്കാരില്‍ പണമില്ലെന്നൊന്നും പറയരുത്. അതെല്ലാം അവിടെ തന്നെയുണ്ട്. അത് ജനങ്ങള്‍ക്കായി ചെലവാക്കാനുള്ള മനസും ഭരണമികവുമാണ് വേണ്ടത്.

അഞ്ച് വര്‍ഷമായി ഞങ്ങള്‍ ജനങ്ങള്‍ക്കായി നിരവധി ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. അതിനിടെ കോവിഡ്, പ്രളയം, ബിജെപി സര്‍ക്കാരില്‍ നിന്നുള്ള പ്രതിസന്ധി എന്നിവയെല്ലാമുണ്ടായി. ഇന്ന് നടത്തിയ പ്രസംഗത്തില്‍ 10 ലക്ഷം കോടിയുടെ കടം വരുത്തി ഖജനാവ് കൊള്ളയടിച്ചെന്ന ആരോപണം കണ്ടു. കടമെടുപ്പ് പരിധിക്കുള്ളില്‍ നിന്ന് മാത്രമേ സംസ്ഥാനം കടമെടുത്തിട്ടുള്ളു.

"ഖജനാവിലെ പണം അവിടെ തന്നെയുണ്ട്, അത് ജനങ്ങള്‍ക്ക് നല്‍കാനുള്ള മനസും ഭരിക്കാനുള്ള കഴിവുമാണ് വേണ്ടത്"; വിജയ്ക്ക് മറുപടിയുമായി സ്റ്റാലിന്‍
വിജയ്‌ക്ക് ആഭ്യന്തരം, മന്ത്രിസഭയിൽ സെങ്കോട്ടയ്യനും; ഇന്ന് സത്യപ്രതിജ്ഞ ചെയ്തവർ..

ഫെബ്രുവരിയിലെ അവസാന ബജറ്റില്‍ സര്‍ക്കാരിലെ പണം സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി നല്‍കിയിട്ടുണ്ട്. അത് അറിയില്ലേ? നിങ്ങള്‍ അത് കഴിഞ്ഞും കുറേ വാഗ്ദാനങ്ങള്‍ നടത്തിയല്ലോ. നിങ്ങള്‍ക്ക് വോട്ട് ചെയ്ത ആളുകളെ വഞ്ചിക്കുകയോ അവരുടെ ശ്രദ്ധ തിരിച്ചുവിടുകയോ ചെയ്യാതിരിക്കൂ...

'പ്രാക്ടിക്കലായി നടപ്പാക്കാനാവുന്ന വാഗ്ദാനങ്ങള്‍ മാത്രമേ ഞാന്‍ നടത്തുകയുള്ളു' എന്നാണല്ലോ അധികാരം നേടിയപ്പോള്‍ തന്നെ നിങ്ങള്‍ പറഞ്ഞത്. ഞങ്ങളെ പോലെ തന്നെ ജനങ്ങള്‍ക്ക് എന്ത് എങ്ങനെ നടപ്പാക്കണമെന്ന് നിങ്ങളും വഴിയേ പഠിക്കും. വോട്ട് ചെയ്ത ജനങ്ങളില്‍ നിന്നും ഇതു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

നിങ്ങളുടെ ഭരണത്തിന് കീഴില്‍ തമിഴ്‌നാടിന്റെ വികസനം തുടരാന്‍ ഞാന്‍ ഒരിക്കല്‍ കൂടി ആശംസകള്‍ അറിയിക്കുന്നു!

News Malayalam 24x7
newsmalayalam.com