വീണ്ടും ഇരുട്ടടി, ഗാർഹിക സിലിണ്ടറിന് വീണ്ടും വില കൂട്ടി!

3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന് വില കൂട്ടുന്നത്.
ഏപ്രിൽ ഒന്നിന് എൽപിജി സിലിണ്ടറുകളുടെ വിലയിൽ 41 രൂപ കുറവ് വരുത്തിയിരുന്നു.
24 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറച്ചത്
Published on
Updated on

ഡൽഹി: ജനത്തിന് ഇരുട്ടടിയായി വീണ്ടും പാചകവാതക വിലയിൽ വർധന. വീട്ടാവശ്യത്തിനുള്ള ഗാർഹിക സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ 14.2 കിലോ സിലിണ്ടറിൻ്റെ വില 951 രൂപ കടന്നു. 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക സിലിണ്ടറിന് വില കൂട്ടുന്നത്.

മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് പാചകവാതക വില വർധിപ്പിക്കുന്നത്. വിലവർധന ഇന്ന് മുതൽ നിലവിൽ വന്നിട്ടുണ്ട്. മാർച്ചിൽ പാചകവാതകത്തിന് 60 രൂപ കൂട്ടിയിരുന്നു.

ഏപ്രിൽ ഒന്നിന് എൽപിജി സിലിണ്ടറുകളുടെ വിലയിൽ 41 രൂപ കുറവ് വരുത്തിയിരുന്നു.
"ഇന്ത്യയിലെ യുവാക്കൾ നിങ്ങളുടെ കളിപ്പാവകളാകില്ല"; കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ ബിജെപി ദേശീയ അധ്യക്ഷൻ

പുതിയ നിരക്കുപ്രകാരം ഡൽഹിയിൽ 14.2 കിലോയുള്ള ഗ്യാസ് സിലിണ്ടറിന് 913 രൂപയിൽനിന്ന് 942 രൂപയായി വർധിച്ചു. ജൂണിൽ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി വിലയിൽ 42 രൂപയുടെ വർധന വരുത്തിയിരുന്നു.

News Malayalam 24x7
newsmalayalam.com