"ബാബ്റി മസ്ജിദ് നിർമിച്ചത് മുമ്പ് നിലനിന്ന നിർമിതി തകർത്ത്, ഗ്യാൻവാപി അടഞ്ഞ അധ്യായമല്ല"; വിവാദ പ്രസ്താവനകളുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്

അയോധ്യ, ഗ്യാൻവാപി കേസുകളെ പറ്റി വിവാദ പ്രസ്താവനകളുമായി ഡി.വൈ. ചന്ദ്രചൂഢ്
ഡി.വൈ. ചന്ദ്രചൂഢ്
ഡി.വൈ. ചന്ദ്രചൂഢ്Source: X
Published on

അയോധ്യ, ഗ്യാൻവാപി കേസുകളെ പറ്റി വിവാദ പ്രസ്താവനകളുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. ബാബ്‌റി മസ്ജിദിൻ്റെ നിർമാണം തന്നെ അടിസ്ഥാനപരമായ അവഹേളനമായിരുന്നു. മസ്ജിദ് നിർമിച്ചത് അതിന് മുമ്പ് നിലനിന്ന നിർമിതി തകർത്തിട്ടായിരുന്നു എന്ന് കരുതാം. ഇതിന് പുരാവസ്തുരേഖകൾ നിലനിൽക്കുന്നുണ്ടെന്നും മുൻ ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ശ്രീനിവാസന്‍ ജെയ്‌നുമായി നടത്തിയ അഭിമുഖത്തിലാണ് ഡി.വൈ. ചന്ദ്രചൂഢിൻ്റെ വിവാദ പ്രസ്താവനകൾ.

ഡി.വൈ. ചന്ദ്രചൂഢ്
പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണ; സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും

ഡി.വൈ. ചന്ദ്രചൂഢ് തന്റെ ഏറ്റവും വിവാദപരമായ ചില വിധികൾക്കെതിരെ ഉയർന്നുവന്ന വിമർശനങ്ങളെ കുറിച്ച് അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. അയോധ്യയെ സംബന്ധിച്ചിടത്തോളം, വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല, തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു വിധിയെന്ന് അദ്ദേഹം പറയുന്നു. 1949ൽ ബാബ്റി മസ്ജിദ് ഹിന്ദുക്കൾ തകർത്തത് എന്തുകൊണ്ട് ഹിന്ദു പാർട്ടികൾക്ക് എതിരായില്ല എന്ന് ചോദിച്ചപ്പോളാണ് ബാബ്‌റി മസ്ജിദിൻ്റെ നിർമാണം തന്നെ അടിസ്ഥാനപരമായ അവഹേളനമായിരുന്നുവെന്ന് ചന്ദ്രചൂഢ് പ്രതികരിച്ചത്.

ഡി.വൈ. ചന്ദ്രചൂഢ്
പ്രതിരോധ രംഗത്ത് പുതുചരിത്രം കുറിച്ച് ഇന്ത്യ; അഗ്നി-പ്രൈം മിസൈൽ പരീക്ഷണം വിജയകരം

ഉത്തർ പ്രദേശിലെ ഗ്യാൻവ്യാപി പള്ളി അടഞ്ഞ അധ്യായം അല്ലെന്നും ചന്ദ്രചൂഢ് പ്രതികരിച്ചു. ഏറെ വർഷങ്ങളായി ഹിന്ദുക്കൾ പള്ളിയുടെ നിലവറയിൽ ആരാധന നടത്തിയിരുന്നു. ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തുന്നത് വിലക്കുന്ന ആരാധനാലയ നിയമം നിലവിലുള്ളപ്പോൾ, ഗ്യാൻവാപി പള്ളിയുടെ സർവേയ്ക്ക് അദ്ദേഹം എന്തിനാണ് അനുമതി നൽകിയതെന്ന് ചോദ്യത്തിനായിരുന്നു ഗ്യാൻവ്യാപി പള്ളി അടഞ്ഞ വിഷയം അല്ലെന്ന ചന്ദ്രചൂഢിൻ്റെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com