ഇ-20 ജനത പാർട്ടിക്ക് പിന്തുണയേറുന്നു; പെട്രോളിൽ എഥനോൾ ചേർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം

കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രാജിവയ്ക്കണമെന്ന് ആവശ്യം
E-20 gains support for Janata Party
ഇ-20 ജനത പാർട്ടിക്ക് പിന്തുണയേറുന്നു
Published on
Updated on

ഡൽഹി: സിജെപി മാതൃകയിൽ രൂപീകരിക്കപ്പെട്ട ഇ-20 ജനത പാർട്ടിക്ക് പിന്തുണയേറുന്നു. ഇൻസ്റ്റാഗ്രാം ഫോളോവർമാരുടെ എണ്ണം ഇരട്ടിയായി. പെട്രോളിൽ എഥനോൾ ചേർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെയാണ് ഇ-20 ജനത പാർട്ടി രൂപീകരിച്ചത്. നിതിൻ ഗഡ്കരി രാജിവയ്ക്കണമെന്നാണ് ഇ-20യുടെ പ്രധാന ആവശ്യം.

എഥനോൾ കലർത്തിയ പെട്രോളിനെതിരെയും ഉപയോക്താക്കളുടെ അവകാശങ്ങൾക്കായുമായി സിജെപി മാതൃകയിൽ സമൂഹ മാധ്യമങ്ങളിൽ രൂപംകൊണ്ട ഇ-20 ജനതാ പാർട്ടിക്ക് വലിയ തോതിലുള്ള പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിജെപിയുടെ സമര വിജയത്തിന് പിന്നാലെയാണ് എക്സ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ഇ-20 ജനതാ പാർട്ടി രൂപീകരിക്കപ്പെട്ടത്.

E-20 gains support for Janata Party
ചെലവ് 4200 കോടി രൂപ ! ഉദ്ഘാടനം കഴിഞ്ഞ് 12-ാം ദിവസം യുപിയില്‍ എക്‌സ്പ്രസ്‌ വേ ഇടിഞ്ഞു !

നൂറുശതമാനം ശുദ്ധമായ പെട്രോൾ (E0) തെരഞ്ഞെടുക്കാനുള്ള ഉപഭോക്താക്കളുടെ അവകാശം, ഇന്ധനങ്ങളിൽ കൃത്യമായ ലേബലിങ് നടപ്പിലാക്കുക, എഥനോൾ നയത്തിൻ്റെ ആഘാതങ്ങളെക്കുറിച്ച് സുതാര്യമായ സർക്കാർ വിവരങ്ങൾ പുറത്തുവിടുക എന്നിവയാണ് ഇവരുടെ പ്രധാന ആവശ്യങ്ങൾ. എഥനോൾ നയത്തിനെതിരെയും കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെയും ആഗസ്റ്റ് 4-ന് ഡൽഹിയിൽ പാർലമെൻ്റ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് ടാക്സി, ടൂറിസ്റ്റ് വാഹന ഉടമകളുടെ സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.

E-20 gains support for Janata Party
'ഉറപ്പ് പാലിച്ചില്ല, കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചു, എഫ്ഐആര്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം'; മുന്നറിയിപ്പുമായി സിജെപി
News Malayalam 24x7
newsmalayalam.com