സിക്കിമിൽ തുരങ്ക നിർമാണത്തിനിടെ മണ്ണിടിച്ചിൽ; എട്ടുപേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

സിക്കിമിലെ സമർദങ് തുരങ്കത്തിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്
സിക്കിമിൽ തുരങ്ക നിർമാണത്തിനിടെ മണ്ണിടിച്ചിൽ; എട്ടുപേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
Published on
Updated on

ഗാങ്‌ടോക്ക്: സിക്കിമിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ എട്ടുപേർ മരിച്ചതായി റിപ്പോർട്ട്. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 12 പേരെ രക്ഷപ്പെടുത്തി. എന്നാൽ 18ഓളം പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. ദേശീയ ദുരന്തനിവാരണ സേന ഉൾപ്പെടെ സ്ഥലത്തുണ്ടെങ്കിലും മണ്ണിടിച്ചിലിന് പിന്നാലെ തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതകത്തിന്റെ അളവ് ഉയർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.

സിക്കിമിലെ സമർദങ് തുരങ്കത്തിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ടീസ്ത ഹെെഡ്രോഇലക്ട്രിക് പദ്ധതിയുടെ ഭാ​ഗമായാണ് ഇവിടെ തുരങ്കനി‍ർമാണം നടക്കുന്നത്. പട്ടേൽ എൻജിനീയറിങ് കമ്പനിക്കാണ് നിർമാണച്ചുമതല. നി‍ർമാണം നടക്കുന്ന തുരങ്കത്തിനുള്ളിൽ മണ്ണിടിയുകയായിരുന്നു.

സിക്കിമിൽ തുരങ്ക നിർമാണത്തിനിടെ മണ്ണിടിച്ചിൽ; എട്ടുപേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
പ്രതീക്ഷ വിടാതെ രക്ഷാപ്രവർത്തനം;വെല്ലുവിളിയായി ചെളിയും വെള്ളവും,തെലങ്കാനയിൽ തുരങ്കത്തിൽ കുടുങ്ങി എട്ടുപേർ

ഇതോടെ തുരങ്കത്തിൽനിന്ന് പുറത്തേക്കുള്ള വഴി പൂർണമായും അടഞ്ഞു. തുടർന്ന് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനായി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതകത്തിന്റെ അളവ് അപകടകരമായരീതിയിൽ ഉയർന്നതിനാൽ രക്ഷാപ്രവർത്തനവും വെല്ലുവിളിയായി. ആദ്യഘട്ടത്തിൽ തുരങ്കത്തിനുള്ളിൽ പ്രവേശിച്ച രക്ഷാപ്രവർത്തകർക്ക് കടുത്ത ശ്വാസതടസവും അസ്വസ്ഥകളും അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

News Malayalam 24x7
newsmalayalam.com