റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടു; ഇന്ത്യയുടെ യുദ്ധവിമാനം സുഖോയ് Su-30MKI കാണാനില്ല

യുദ്ധവിമാനം തകര്‍ന്നു വീണതായി സംശയമുണ്ട്.
റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ടു; ഇന്ത്യയുടെ യുദ്ധവിമാനം സുഖോയ് Su-30MKI കാണാനില്ല
Published on: 
Updated on: 

ഇന്ത്യയുടെ സുഖോയ് Su-30MKI വിമാനം കാണാനില്ല. അസമിലെ ചോകിഹോളയിലാണ് സംഭവം. 7.42 ഓടെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. യുദ്ധവിമാനം തകര്‍ന്നു വീണതായി സംശയമുണ്ട്. വിമാനത്തെ കണ്ടെത്താന്‍ എയര്‍ഫോഴ്‌സ് ടീമിനെ നിയോഗിച്ചു.

ജോര്‍ഹാട്ടില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനമാണ് കാണാതായത്. 2000 ത്തിന്റെ തുടക്കത്തിലാണ് സുഖോയ് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നത്. റഷ്യന്‍ നിര്‍മിത വിമാനമാണ് സുഖോയ്

News Malayalam 24x7
newsmalayalam.com