'നിഗൂഢമായ വിദേശ വനിതയുടെ വരവിന് പിന്നാലെയുണ്ടായ കൊലപാതകങ്ങള്‍'; അധിക്ഷേപ പരാമര്‍ശത്തില്‍ കങ്കണ റണാവത്തിന് എതിരേ കേസ്‌

ഷിംല സ്വദേശിയായ ക്യാപ്റ്റന്‍ അതുല്‍ ശര്‍മയുടെ പരാതിയിലാണ് കേസെടുത്തത്
FIR against BJP MP Kangana Ranaut over social media posts on Gandhi family
കങ്കണ റണാവത്ത്, സോണിയ ഗാന്ധി
Published on: 
Updated on: 

ഷിംല: ഗാന്ധി കുടുംബത്തിന് എതിരേയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ബിജെപി എംപി കങ്കണ റണാവത്തിന് എതിരേ പൊലീസ് കേസ് എടുത്തു. ഹിമാചല്‍ പ്രദേശ് പൊലീസാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഷിംല സ്വദേശിയായ ക്യാപ്റ്റന്‍ അതുല്‍ ശര്‍മയുടെ പരാതിയിലാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 196(1)(ബി), 353(2), 356(2) എന്നിവ പ്രകാരമാണ് കേസ്.

കങ്കണയ്‌ക്കെതിരേ കേസ് എടുത്ത വിവരം ഷിംല പൊലീസ് സൂപ്രണ്ട് സ്ഥിരീകരിച്ചു. വിഷയത്തില്‍ തുടര്‍ അന്വേഷണം നടക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെയും മരണവുമായി ബന്ധപ്പെട്ടാണ് കങ്കണ വിവാദ പോസ്റ്റിട്ടത്. സോണിയ ഗാന്ധിയെ ദുരൂഹ വനിത എന്നാണ് വിശേഷിപ്പിച്ചത്.

ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നുവന്നത് ദുരൂഹമാണെന്ന് കങ്കണ ആരോപിച്ചു. 'ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടത് യാദൃശ്ചികമല്ല, അനന്തരാവകാശികള്‍ ഇല്ലാതായതോടെ അധികാരം മറ്റൊരു വിദേശ വനിതയായ സോണിയ ഗാന്ധിയിലെത്തി' - എന്നായിരുന്നു കങ്കണയുടെ ആരോപണം. സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പായ 'ബിലോംഗിങ്: എ ജേര്‍ണി ഓഫ് ലവ്' പുറത്തിറങ്ങിയ സാഹചര്യത്തിലായിരുന്നു കങ്കണയുടെ പോസ്റ്റ്.

Related Stories

Sonia Gandhi Memoir on Indira Gandhi Feroze Gandhi
Sonia Gandhi shares experiences from Indira Gandhi's time in Tihar Jail
AS Dulat Sonia Gandhi Memoir
"അന്ന് രാജീവ് എനിക്കൊപ്പം പൊട്ടിക്കരഞ്ഞു"; ജീവിതത്തിലെ തീരാവേദന തുറന്നുപറഞ്ഞ് സോണിയ ഗാന്ധി