രാജസ്ഥാനിൽ റിഫൈനറിയിൽ തീപിടിത്തം, പ്രധാനമന്ത്രി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ

രാജസ്ഥാനിലെ പച്ച്പദ്ര റിഫൈനറിയിലാണ് തീപിടിത്തം ഉണ്ടായത്
Fire breaks out at refinery in Rajasthan, to be inaugurated by PM on Tuesday
രാജസ്ഥാനിൽ റിഫൈനറിയിൽ തീപിടിത്തം
Published on
Updated on

ജയ്പൂർ: രാജസ്ഥാൻ റിഫൈനറിയുടെ ഉദ്ഘാടനത്തിന് ഒരു ദിവസം മുമ്പ് രാജസ്ഥാനിലെ പച്ച്പദ്ര റിഫൈനറിയിൽ തീപിടിത്തം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് റിഫൈനറി ഉദ്ഘാടനം ചെയ്യാനിരുന്നത്. തീപിടിത്തത്തെ തുടർന്ന് കറുത്ത പുക അന്തരീക്ഷത്തിലാകെ വ്യാപിച്ചതായാണ് വിവരം. ഉദ്ഘാടനത്തിന് ഒരുദിവസം മാത്രം ബാക്കി നിൽക്കെ തീപിടിത്തം ഉണ്ടായത് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്.

ബലോത്രയിലെ പച്ച്പദ്രയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻഫീൽഡ് ഇൻ്റർ ഗ്രേറ്റഡ് റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സായ റിഫൈനറി, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (HPCL) രാജസ്ഥാൻ സർക്കാരും തമ്മിലുള്ള സംയുക്ത സംരംഭമാണ്.ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെയും ആഭ്യന്തര ഉൽപാദന ശേഷി വർധിപ്പിക്കുന്നതിലൂടെയും ഇന്ത്യയുടെ ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2013 സെപ്റ്റംബർ 22 ന് സോണിയ ഗാന്ധിയാണ് അശോക് ഗെഹ്‌ലോട്ടിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൻ്റെ കാലത്ത് റിഫൈനറിയുടെ ശിലാസ്ഥാപനം നടത്തിയത്, പ്രാരംഭ ചെലവ് 37,230 കോടി രൂപയായിരുന്നു. സർക്കാർ മാറ്റത്തിനുശേഷം, പ്രധാനമന്ത്രി നരേന്ദ്രമോദി 2018 ജനുവരി 16 ന് പദ്ധതി പുനരാരംഭിച്ചു, ചെലവ് 43,129 കോടി രൂപയായി പരിഷ്കരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com