

മഹാരാഷ്ട്രയിലെ നവി മുംബൈയില്‍ ഫ്‌ളാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ ആറ് വയസുള്ള കുട്ടിയടക്കം നാല് പേര്‍ മരിച്ചു. വേദിക സുന്ദര്‍ ബാലകൃഷ്ണന്‍ (6), കമല ഹിരാല്‍ ജെയിന്‍ (84), സുന്ദര്‍ ബാലകൃഷ്ണന്‍ (44), പൂജ രാജന്‍ (39) എന്നിവരാണ് മരിച്ചത്.
മരിച്ചവരില്‍ മൂന്ന് പേര്‍ മലയാളികള്‍ ആണെന്നാണ് സൂചന. ഇന്നലെ രാത്രി വാശിയിലെ എംജി കോംപ്ലക്‌സിലാണ് തീപിടിത്തമുണ്ടായത്. 10,11,12 നിലകളിലാണ് അപകടമുണ്ടായത്. പത്താമത്തെ നിലയിലുണ്ടായ അപകടം മറ്റു നിലകളിലേക്ക് കൂടി പടരുകയായിരുന്നെന്നാണ് വിവരം.
തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വാഷിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 15 പേരെ രക്ഷപ്പെടുത്തി.