ഉത്തരാഖണ്ഡിലുണ്ടായ ഹെലികോപ്റ്ററപകടത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്.
ത്രിജുഗിനാരായണനും ഗൗരികുണ്ഡിനും ഇടയിൽ വെച്ച് ഹെലികോപ്റ്റിൻ്റെ ബന്ധം നഷ്ടപ്പെട്ടിരുവെന്നും പീന്നീട് അത് അവിടെ തന്നെ തകർന്നുവീണതായി അഡീഷണൽ ഡയറക്ടർ ജനറൽ (ക്രമസമാധാനം) ഡോ. വി. മുരുകേശൻ പറഞ്ഞതായി എഎൻഐയെ ഉദ്ധരിച്ച് മിൻ്റ് റിപ്പോർട്ട് ചെയ്തു.