
ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗേലിന്റെ മകന്‍ ചൈതന്യ ഭാഗേല്‍ അറസ്റ്റില്‍. ഛത്തീസ്ഗഡ് മദ്യ കുംഭകോണക്കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൈതന്യയെ അറസ്റ്റ് ചെയ്തത്.
ഭൂപേഷ് ഭാഗേലിന്റെ വസതിയില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റ്. 2018 മുതല്‍ 2023 വരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.
2019നും 2022നും ഇടയില്‍ സംസ്ഥാനത്തെ മദ്യ വില്‍പ്പനയില്‍ നിന്ന് ഏകദേശം 2,161 കോടി രൂപ നിയമവിരുദ്ധമായി പിരിച്ചെടുത്തെന്നാണ് ആരോപണം.
ആറ് മണിയോടെയാണ് സിആര്‍പിഎഫുകാര്‍ക്കൊപ്പം ഇഡി ഉദ്യോഗസ്ഥര്‍ മൂന്ന് വാഹനങ്ങളിലായി ഭാഗേലിന്റെ വീട്ടിലെത്തിയത്. മാര്‍ച്ചില്‍ കേസുമായി ബന്ധപ്പെട്ട് ദുര്‍ഗ് ജില്ലയിലെ 14 ഇടങ്ങളിലായി വിപുലമായ റെയ്ഡ് നടത്തിയിരുന്നു. ഭാഗേലുമായും മദ്യവ്യവസായി ലക്ഷ്മി നാരായണന്‍ ബന്‍സാലുമായും ബന്ധപ്പെട്ടുള്ള ഇടങ്ങളിലായിരുന്നു അന്ന് റെയ്ഡ് നടന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും വീട്ടില്‍ റെയ്ഡ് നടത്തിയത്.