പുതിയ പാര്‍ട്ടി രൂപീകരിക്കുമോ? ബിജെപി ബന്ധം ഉപേക്ഷിക്കാനൊരുങ്ങി അണ്ണാമലൈ

അടുത്ത ദിവസങ്ങളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും
പുതിയ പാര്‍ട്ടി രൂപീകരിക്കുമോ? ബിജെപി ബന്ധം ഉപേക്ഷിക്കാനൊരുങ്ങി അണ്ണാമലൈ
Image: X
Published on
Updated on

ചെന്നൈ: തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തം. പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യവും ആലോചനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ദിവസങ്ങളില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങളുണ്ടായേക്കും.

വാര്‍ത്താ സമ്മേളനം വിളിച്ച് ഔദ്യോഗികമായി അറിയിക്കുമെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്ന് അണ്ണാമലൈയെ നീക്കി പകരം നൈനാര്‍ നാഗേന്ദ്രന് ചുമതല നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ നിര്‍ണായക നീക്കം വലിയ ചര്‍ച്ചയായിരുന്നു.

പുതിയ പാര്‍ട്ടി രൂപീകരിക്കുമോ? ബിജെപി ബന്ധം ഉപേക്ഷിക്കാനൊരുങ്ങി അണ്ണാമലൈ
പിന്നെയും ഇരുട്ടടി; രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു

എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സമ്പൂര്‍ണ പരാജയമായിരുന്നു. ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. അടുത്ത കാലത്തായി പാര്‍ട്ടിയുമായി അണ്ണാമലൈ ഇടഞ്ഞിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുമെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ, അണ്ണാമലൈ അനുകൂലികള്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പുതിയ പാര്‍ട്ടി പേരുകളും കൊടിയുടെ ഡിസൈനുകളും പങ്കുവെക്കാനും തുടങ്ങിയിട്ടുണ്ട്.

സിബിഎസ്ഇയുടെ ത്രിഭാഷാ പദ്ധതിക്കെതിരെ അണ്ണാമലൈ ശക്തമായ രംഗത്തെത്തിയതും അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. ത്രിഭാഷാ പദ്ധതി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും അനാവശ്യമായ മാനസിക സമ്മര്‍ദം ഉണ്ടാക്കുമെന്നായിരുന്നു വിമര്‍ശനം.

പുതിയ പാര്‍ട്ടി രൂപീകരിക്കുമോ? ബിജെപി ബന്ധം ഉപേക്ഷിക്കാനൊരുങ്ങി അണ്ണാമലൈ
ബംഗാളില്‍ അഭിഷേക് ബാനര്‍ജിക്ക് പിന്നാലെ കല്യാണ്‍ ബാനര്‍ജിക്ക് നേരെയും നടുറോഡില്‍ വളഞ്ഞിട്ട് ആക്രമണം; പരിക്കേറ്റത് തലയ്ക്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയുമായുള്ള ബന്ധത്തിലും അണ്ണാമലൈക്ക് അതൃപ്തിയുണ്ടായിരുന്നു. പിന്നീട്, പാര്‍ട്ടി തീരുമാനത്തിനൊപ്പം നിന്ന് എന്‍ഡിഎ മുന്നണിക്കു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു.

അതേസമയം, അണ്ണാമലൈ പാര്‍ട്ടി വിടുമെന്ന വാര്‍ത്തകള്‍ ബിജെപി തള്ളിയിട്ടുണ്ട്. അത്തരത്തിലുള്ള വിവരങ്ങള്‍ ഒന്നും ഇല്ലെന്നും അണ്ണാമലൈക്ക് ദേശീയതലത്തില്‍ പുതിയ ചുമതല നല്‍കിയേക്കുമെന്നും ബിജെപി സംസ്ഥാന നേതൃത്വം പറയുന്നു.

News Malayalam 24x7
newsmalayalam.com