പ്ലേ സ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിൾ, ആപ്പിളിനും കേന്ദ്രം നിർദേശം നൽകി

എന്നാൽ കേന്ദ്ര നടപടിയെ ടെലഗ്രാം സ്ഥാപകനും സിഇഒയുമായി പവൽ ഡുറോവ് വിമർശിച്ചു
പ്ലേ സ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിൾ, ആപ്പിളിനും കേന്ദ്രം നിർദേശം നൽകി
Published on
Updated on

ഡൽഹി: നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ രാജ്യത്ത് ടെലിഗ്രാമിന് നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്ക് പിന്നാലെ പ്ലേ സ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിൾ. ആപ്പിളിനോടും ആപ്പ് നീക്കാനായി കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. പുതിയ ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേസ്റ്റോറിലൂടെ ആപ്പ് ഡൌൺലോഡ് ചെയ്യാൻ സാധിക്കില്ല. ചോദ്യ പേപ്പർ ചോര്‍ച്ച തടയുന്നതിൻ്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ ജൂൺ 22 വരെ കേന്ദ്രം ടെലഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയത്.

പ്ലേ സ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിൾ, ആപ്പിളിനും കേന്ദ്രം നിർദേശം നൽകി
"ഓരോ കുട്ടിയും ജനിക്കുന്നത് 1.28 ലക്ഷം രൂപയുടെ കടബാധ്യതയില്‍, സംസ്ഥാനത്തിന്റെ കടം 13 ലക്ഷം കോടി"; ധവളപത്രം പുറത്തിറക്കി ടിവികെ സര്‍ക്കാര്‍

എന്നാൽ കേന്ദ്ര നടപടിയെ ടെലഗ്രാം സ്ഥാപകനും സിഇഒയുമായി പവൽ ഡുറോവ് വിമർശിച്ചു. ചില വ്യക്തികൾ ചോദ്യപേപ്പർ ചോർത്തിയതിന് കേന്ദ്രം 150 ദശലക്ഷത്തിലധികം വരുന്ന സാധാരണ ഉപയോക്താക്കളെ ശിക്ഷിക്കുകയാണെന്ന് പവൽ പരിഹസിച്ചു. ആപ്പ് നിരോധനം കൊണ്ട് പരീക്ഷാ തട്ടിപ്പ് തടയാൻ കഴിഞ്ഞിട്ടില്ലെന്നും, നിയമവിരുദ്ധ പ്രവർത്തനങ്ങൾ മറ്റ് ആപ്പുകളിലേക്ക് മാറുക മാത്രമാണ് ചെയ്തതെന്നും പവൽ എക്സിൽ കുറിച്ചു.

ജൂൺ 21ന് പുനഃപരീക്ഷ നടക്കാനിരിക്കെയാണ് രാജ്യത്ത് ടെസഗ്രാമിന് നിയന്ത്രണം ഏർപ്പെടുത്തിയത്. മെസേജ് എഡിറ്റ് ഫീച്ചർ ജൂൺ 30 വരെയും പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്. മുൻപ് ടെലഗ്രാം വഴിയാണ് ചോദ്യപേപ്പർ ചോർന്നത്. ഇത് തടയുന്നതിനാണ് കേന്ദ്ര സർക്കാരിൻ്റെ പുതിയ നടപടി.

പ്ലേ സ്റ്റോറിൽ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിൾ, ആപ്പിളിനും കേന്ദ്രം നിർദേശം നൽകി
നീറ്റ് പുനഃപരീക്ഷ കഴിയുന്നതു വരെ ഇന്ത്യയിൽ ടെലഗ്രാമിന് നിയന്ത്രണം

നീറ്റ് പുനഃപരീക്ഷയുടെ ചോദ്യ പേപ്പറുകൾ വിൽപ്പനയ്ക്ക് എന്ന പ്രചരണം സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നതിനെ തുടർന്ന് വിദ്യാർഥികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ ഇത് വ്യാജ പ്രചരണമാണെന്ന് പിഐബി ഫാക്ട് ചെക്ക് വിഭാഗം വ്യക്തമാക്കിയിരുന്നു. പരീക്ഷയുടെ സുതാര്യതയേയോ സുഗമമായ നടത്തിപ്പിനയോ തകർക്കാനോ അട്ടിമറിക്കാനോ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെനന്നും കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com