സ്റ്റുഡൻ്റ് വിസയിൽ റഷ്യയിലെത്തി; ലഹരിക്കേസിൽ കുടുക്കി യുക്രെയ്നെതിരെ യുദ്ധത്തിനയച്ചു, പ്രധാനമന്ത്രിയോട് രക്ഷിക്കണമെന്ന് അപേക്ഷിച്ച് സാഹിൽ

യുക്രെയ്ൻ സൈന്യം ബന്ദിയാക്കിയ സാഹിൽ മുഹമ്മദ് ഹുസൈൻ എന്ന യുവാവാണ് വീഡിയോ സന്ദേശത്തിലൂടെ രക്ഷപ്പെടുത്തണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചിരിക്കുന്നത്.
യുക്രെയ്നിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ച് സാഹിൽ മുഹമ്മദ് ഹുസൈൻ
Published on
Updated on

ഡൽഹി: സ്റ്റുഡൻ്റ് വിസയിൽ റഷ്യയിൽ പഠിക്കാൻ പോയ ഇന്ത്യക്കാരനായ യുവാവിനെ വ്യാജലഹരി മരുന്ന് കേസിൽ ഉൾപ്പെടുത്തി ബ്ലാക്ക് മെയിൽ ചെയ്തു യുക്രെയ്നെതിരായ യുദ്ധത്തിൽ പങ്കെടുപ്പിച്ചതായി ആരോപണം. യുക്രെയ്ൻ സൈന്യം ബന്ദിയാക്കിയ സാഹിൽ മുഹമ്മദ് ഹുസൈൻ എന്ന യുവാവാണ് വീഡിയോ സന്ദേശത്തിലൂടെ രക്ഷപ്പെടുത്തണമെന്ന് ഇന്ത്യൻ സർക്കാരിനോട് അഭ്യർഥിച്ചിരിക്കുന്നത്.

ഒരു സാഹചര്യത്തിലും ആളുകളോട് റഷ്യൻ സൈന്യത്തിൽ ചേരരുതെന്ന് ഗുജറാത്തുകാരനായ വിദ്യാർഥി വീഡിയോ സന്ദേശത്തിലൂടെ അഭ്യർഥിച്ചു. ഗുജറാത്തിലെ മോർബിയിൽ നിന്നുള്ള ഈ യുവാവ് റഷ്യയിൽ പഠിക്കുമ്പോൾ ഒരു കൊറിയർ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു.

റഷ്യൻ പൊലീസ് തന്നെ കള്ളക്കേസിൽ കുടുക്കിയെന്നും റഷ്യൻ സൈന്യത്തിൽ സേവനം അനുഷ്ഠിച്ചാൽ കേസ് ഉപേക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തുവെന്നും സാഹിൽ വെളിപ്പെടുത്തി. 15 ദിവസത്തെ പരിശീലനത്തിന് ശേഷം റഷ്യക്കാർ തന്നെ യുദ്ധ മേഖലയിലേക്ക് അയച്ചതായും സാഹിൽ വെളിപ്പെടുത്തി.

യുക്രെയ്നിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ച് സാഹിൽ മുഹമ്മദ് ഹുസൈൻ
"ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണ്, അതിന് ഭരണഘടനാ അംഗീകാരം ആവശ്യമില്ല"; വീണ്ടും വിവാദ പരാമർശവുമായി ആർ‌എസ്‌എസ് മേധാവി മോഹൻ ഭഗ്‌വത്

അവിടെ എത്തിയപ്പോൾ ആദ്യം ചെയ്തത് യുക്രേനിയൻ സൈന്യത്തിന് കീഴടങ്ങുകയായിരുന്നു എന്ന് സാഹിൽ പറഞ്ഞു. പിന്നീട് യുക്രേനിയൻ സൈന്യത്തിൻ്റെ സഹായത്തോടെ ഗുജറാത്തിലുള്ള അമ്മയ്ക്ക് വീഡിയോ കോൾ ചെയ്തിരുന്നു. റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ ഇന്ത്യക്കാരെ കബളിപ്പിക്കുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ യുക്രെയ്ൻ ആവശ്യപ്പെട്ടു. സാഹിലിൻ്റെ അമ്മ കോടതിയെ സമീപിച്ചിട്ടുണ്ട്.

"2024ലാണ് ഞാൻ പഠനത്തിനായി റഷ്യയിലെത്തിയത്. എന്നാൽ സാമ്പത്തിക, വിസ പ്രശ്നങ്ങൾ കാരണം, മയക്കുമരുന്ന് ഇടപാടുകളിൽ ഏർപ്പെട്ട ചില റഷ്യക്കാരുമായി ഞാൻ ബന്ധപ്പെട്ടു. ഞാൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റത്തിന് റഷ്യ 700 പേരെയെങ്കിലും ജയിലിലടച്ചിട്ടുണ്ട്. എനിക്ക് നിരാശ തോന്നുന്നു. എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല," സാഹിൽ പറഞ്ഞു.

യുക്രെയ്നിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ച് സാഹിൽ മുഹമ്മദ് ഹുസൈൻ
അസമിലെ അനധികൃത കുടിയേറ്റ വിഷയത്തിൽ ബിജെപി-കോൺഗ്രസ് വാക്പോര്; കോൺഗ്രസ് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് മോദി, വിമർശനം ഭരണപരാജയം മറയ്ക്കാനെന്ന് ഖാർഗെ

"പക്ഷേ റഷ്യയിലേക്ക് വരുന്ന യുവാക്കൾക്ക് എനിക്ക് ഒരു സന്ദേശമുണ്ട്. നിങ്ങൾ സൂക്ഷിക്കുക. മയക്കുമരുന്ന് കേസിൽ നിങ്ങളെ വ്യാജമായി കുടുക്കാൻ കഴിയുന്ന നിരവധി തട്ടിപ്പുകാർ ഇവിടെയുണ്ട്. എന്നെ വേഗം മോചിപ്പിക്കാൻ ഇന്ത്യൻ സർക്കാരിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഞാൻ അഭ്യർഥിക്കുന്നു. ദയവായി സഹായിക്കൂ," സാഹിൽ വീഡിയോയിലൂടെ അഭ്യർഥിച്ചു.

റഷ്യൻ സായുധ സേനയിൽ ചേർന്ന പൗരന്മാരുടെ മോചനത്തിനായി ഇന്ത്യ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഡിസംബർ 5ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com