വനിതാ ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ഹർമൻപ്രീത് പടിയിറങ്ങി

സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെ ഹർമൻപ്രീത് ഇക്കാര്യം അറിയിച്ചത്.
Harmanpreet has stepped down
ഹർമൻപ്രീത് പടിയിറങ്ങി
Published on: 
Updated on: 

ഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹർമൻപ്രീത് കൗർ പടിയിറങ്ങി. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെ ഹർമൻപ്രീത് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യൻ വനിതാ ടീമിനെ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഹർമൻപ്രീത്. ഏഷ്യൻ ഗെയിംസിൽ ട്വൻ്റി-20 ടീം സ്വർണം നേടിയതിന് പിന്നാലെയാണ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഒഴിയുന്നത്. ബിസിസിഐയുടെ അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം.

Harmanpreet has stepped down
ഡൽഹിയില്‍ രാത്രി ഒറ്റയ്ക്ക് നടക്കുമ്പോഴും സ്ത്രീകള്‍ക്ക് സുരക്ഷിതത്വം തോന്നണം; കുറ്റകൃത്യം ചെയ്യാൻ പുരുഷന്മാർ പേടിക്കണം: സുപ്രീം കോടതി

ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, പരിശീലകൻ അമോൽ മുസുംദാർ എന്നിവരും യോഗത്തിലുണ്ടായിരുന്നു. 2013 ലാണ് ഹർമൻപ്രീത് ഏകദിന ക്യാപ്റ്റനാകുന്നത്.

ഹർമൻപ്രീതിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ഇതൊരു എളുപ്പമുള്ള തീരുമാനമല്ല. വർഷങ്ങളുടെ ഓർമകളും വികാരങ്ങളും ത്യാഗങ്ങളും, എൻ്റെ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടാകുന്ന നിമിഷങ്ങളും ഇതിലുണ്ടെന്ന് ഹർമൻപ്രീത് ഫേസ്ബുക്കിൽ കുറിച്ചു.

Harmanpreet has stepped down
ഗാന്ധിജിക്കെതിരെ അശ്ലീല റീൽ; സൂറത്ത് സ്വദേശിനിയായ ഇൻഫ്ലുവൻസർ അറസ്റ്റിൽ
News Malayalam 24x7
newsmalayalam.com