

മുംബൈ: ശിരോമണി അകാലിദൾ അധ്യക്ഷനും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായിരുന്ന സുഖ്‌ബിർ ബാദലിനു നേരെയുണ്ടായ ആക്രമണത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടു ഭാര്യയും എംപിയുമായ ഹർസിമ്രത് കൗർ ബാദൽ.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കാണ് ഹർസിമ്രത് കത്ത് നൽകിയത്. മഹാരാഷ്ട്രയിലെ നന്ദേദിൽ വച്ചുണ്ടായ ആക്രമണത്തിൽ വലതു കൈക്ക് ഗുരുതരമായി പരുക്കേറ്റതായും സുരക്ഷാ ഉദ്യോഗസ്ഥൻ ജാഗ്രതയോടെ ഇടപ്പെട്ടില്ലായിരുന്നെങ്കിൽ അനന്തരഫലം മറ്റൊന്നാകുമായിരുന്നുവെന്നും കത്തിൽ പറയുന്നു.
ഫിറോസ്പുരിലെ റാലിയിൽ സുഖ്‌ബിർ ബാദലിന്റെ വലതുകൈയിൽ ഇരുവശത്തുമായി 150 തുന്നലുകൾ ഉണ്ടെന്ന് വെളിപ്പെടുത്തിയ ഹർസിമ്രത്, പരിക്കുകളുടെയും ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളുടെയും ചിത്രങ്ങളും റാലിയിൽ പ്രദർശിപ്പിച്ചു. മഹാരാഷ്ട്രയിലെ നന്ദെഡിലെ മാതാ സാഹിബ് ഗുരുദ്വാരയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. കൈക്ക് പരിക്കേറ്റ സുഖ്ബീര്‍ സിങ് ബാദലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സുഖ്ബീര്‍ സിങ് ബാദലിന്റെ വയറ്റില്‍ കുത്താനാണ് അക്രമി ശ്രമിച്ചതെന്നും, പൊലീസുകാരന്‍ തടഞ്ഞതോടെയാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ട്.
ആക്രമണം തടയാന്‍ ശ്രമിച്ച സുരക്ഷാചുമതലയുണ്ടായിരുന്ന പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. വിഹാംഗ് വിഭാഗക്കാരനാണ് ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സുഖ്ബീറിനു നേര്‍ക്ക് ആക്രമണം ഉണ്ടാകുമ്പോള്‍ ഹര്‍ സിമ്രത് കൗര്‍ ബാദലും ഒപ്പമുണ്ടായിരുന്നു. 2024 ല്‍ സുവര്‍ണക്ഷേത്രത്തില്‍ വെച്ച് സുഖ്ബീര്‍ സിങ് ബാദലിനു നേര്‍ക്ക് വധശ്രമം നടന്നിരുന്നു.