

ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീറിൽ ശക്തമായ പൊടിക്കാറ്റിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ ദൃശ്യപരത പൂജ്യമായതും വൈദ്യുതി ബന്ധം തടസ്സപ്പെട്ടതും ജനജീവിതത്തെ ബാധിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ആഞ്ഞടിച്ച പൊടിക്കാറ്റ് കാഴ്ടയെ മറച്ചതോടെ വാഹനമോടിക്കുന്നവരും അപകടാവസ്ഥയിലായി. പല പ്രദേശങ്ങളിലും ആളുകൾ പരിഭ്രാന്തരായി.ശക്തമായ കാറ്റിൽ മരക്കൊമ്പുകൾ ഒടിഞ്ഞുവീണതാണ് പലിയടത്തും വൈദ്യുതി തകരാറുകൾ സൃഷിച്ചത്. ബിക്കാനീറിൽ ജനവാസമേഖലയെ ശക്തമായ പൊടിക്കാറ്റ് മൂടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.