ഡൽഹിയിൽ കനത്ത മഴയും വെള്ളക്കെട്ടും, 18 വിമാന സർവീസുകൾ റദ്ദാക്കി; മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഡൽഹിയടക്കമുള്ള പലയിടത്തും റെഡ് അലേർട്ടാണ് നൽകിയിരിക്കുന്നത്.
ഡൽഹിയിൽ കനത്ത മഴ
ഡൽഹിയിൽ കനത്ത മഴSource: ANI
Published on
Updated on

ഡൽഹി: ജനജീവിതം ദുരിതത്തിലാക്കി രാജ്യതലസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വരും മണിക്കൂറുകളിലും ഡൽഹിയിലുട നീളം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ തുടരാൻ സാധ്യതയുള്ളതിനാൽ ഡൽഹിയടക്കമുള്ള പലയിടത്തും റെഡ് അലേർട്ടാണ് നൽകിയിരിക്കുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി ശക്തമായ മഴയാണ് ഡൽഹിയിൽ പെയതത്. നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടാണ്. അര മണിക്കൂർ പെയ്താൽ തന്നെ വെള്ളക്കെട്ട് രൂപപ്പെടുന്ന നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇന്ന് രാവിലെ പെയ്ത മഴയിൽ ഫിറോസ് ഷാ റോഡ്, സെൻട്രൽ സെക്രട്ടേറിയറ്റ്, കൊണാട്ട് പ്ലേസ്, ആർഎംഎൽ ആശുപത്രി പരിസരം, എയർപോർട്ട് റോഡ് തുടങ്ങി നഗരത്തിലെ പ്രധാന റോഡുകളിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

ഡൽഹിയിൽ കനത്ത മഴ
അതിജീവനത്തിന് പ്രേരിപ്പിക്കുന്ന, പ്രതിസന്ധികളില്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്ന ഓണം... ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

വെള്ളക്കെട്ട് രൂക്ഷമായതോടെ ഡൽഹിയിലും ഗുരുഗ്രാമിലും ഗതാഗതം തടസപ്പെട്ടു. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 18ലധികം സർവീസുകളാണ് റദ്ദാക്കിയത്. 400ലധികം വിമാനങ്ങൾ വൈകിയപ്പോൾ പതിനെഞ്ചെണ്ണം വഴിതിരിച്ചു വിട്ടു. അടുത്ത രണ്ടു ദിവസം കൂടി മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയിൽ പലയിടത്തും കനത്ത മഴയാണ് രാജസ്ഥാന്റേയും, ഉത്തർപ്രദേശിന്റേയും, ഹിമാചൽ പ്രദേശിന്റേയും പല ഭാഗങ്ങളിലും മഴ തുടരുകയാണ്.

News Malayalam 24x7
newsmalayalam.com