

മൈസൂരു കൊട്ടാരത്തിലെ ജയമാർത്താണ്ഡ ഗേറ്റിന് സമീപം നടപ്പാതയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന നഞ്ചൻഗോഡ് സ്വദേശിയും പൂക്കച്ചവടക്കാരിയുമായ മഞ്ജുള , ബെംഗളൂരു സ്വദേശിയായ വിനോദ സഞ്ചാരി ലക്ഷ്മി എന്നിവരാണ് ചികിത്സയിലിരിക്കെ മരിച്ചത് . ബലൂൺ വിൽപനക്കാരനായ യുപി സ്വദേശി സലിം സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.
സലീം ഉപയോഗിച്ചിരുന്ന ഹീലിയം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഡിസംബർ 25ന് രാത്രി എട്ടരയോടെയായിരുന്നു അപകടം. കർണാടക എക്സിബിഷൻ അതോറിറ്റിയുടെ പ്രവേശന കവാടത്തിന് സമീപത്തായാണ് അപകടം നടന്നത്. ക്രിസ്മ്സ് അവധിയായതിനാൽ നിരവധി പേർ പ്രദർശനത്തിനെത്തിയിരുന്നു.
സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ സലീമിൻ്റെ സഹോദരനെയും സുഹൃത്തിനെയും എൻഐഎ സംഘം കസ്റ്റഡിയിലെടുക്കുകയും സലീം താമസിച്ചിരുന്ന ലോഡ്ജിൽ എൻഐഎ സംഘം പരിശോധന നടത്തുകയും ചെയ്തിരുന്നു.