"എല്ലാ അർഥത്തിലും ന്യൂനപക്ഷ വിരുദ്ധം"; എഫ്സിആർഎ നിയമ ഭേദഗതിയിൽ പാർലമെൻ്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ

സന്നദ്ധ സംഘടനകളുടെ ആസ്തികൾ സർക്കാരിന് കൈവശപ്പെടുത്താൻ വഴിയൊരുക്കുമെന്ന് എംപി
ഹൈബി ഈഡൻ എംപി
ഹൈബി ഈഡൻ എംപി
Published on
Updated on

ഡൽഹി: എഫ്സിആർഎ നിയമ ഭേദഗതിയിൽ പാർലമെൻ്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ എംപി. പുതിയ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധവും എല്ലാ അർഥത്തിലും ന്യൂനപക്ഷ വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. വിഷയം സഭ നിർത്തി വെച്ച് ചർച്ച ചെയ്യണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു.

ഹൈബി ഈഡൻ എംപി
'ഇരുണ്ട കാലം തിരികെ വരരുത്'; യുഡിഎഫിനെതിരെ സമൂഹമാധ്യമ പോര് തുടർന്ന് മുഖ്യമന്ത്രി

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധ സംഘടനകളുടെ ആസ്തികൾ സർക്കാരിന് കൈവശപ്പെടുത്താൻ വഴിയൊരുക്കുന്നതാണ് നിലവിൽ നിർദേശിക്കപ്പെട്ടിട്ടുള്ള ഭേദഗതിയെന്ന് ഹൈബി ഈഡൻ പറഞ്ഞു. ഭേദഗതി ആതുര സേവനം, വിദ്യാഭ്യാസം, ദാരിദ്ര്യ നിർമാർജനം തുടങ്ങിയ മേഖലകളിലെ സംഘടനകളെയും സ്ഥാപനങ്ങളെയും തകർക്കാൻ ഇടയാക്കുമെന്ന് ഹൈബി ഈഡൻ ആരോപിച്ചു.

ഹൈബി ഈഡൻ എംപി
സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷവും സിനിമയിലെ ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com