കർണാടകയിൽ എസ്ബിഐ ശാഖയിൽ വൻ ബാങ്ക് കൊള്ള; എട്ട് കോടിയും 50 പവൻ സ്വർണവും കവർന്നു

സൈനിക രീതിയിലുള്ള യൂണിഫോമുകളും മുഖംമൂടിയും ധരിച്ച് തോക്കുകളേന്തിയ മൂന്ന് പേരുടെ സംഘമാണ് ബാങ്കിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയത്
ബാങ്കിൽ നിന്നുള്ള ദൃശ്യങ്ങൾ
ബാങ്കിൽ നിന്നുള്ള ദൃശ്യങ്ങൾSource: X
Published on

കർണാടക: വിജയപുരയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ വൻ കൊള്ള. 50 കോടി രൂപയുടെ സ്വർണവും എട്ട് കോടി രൂപയുമാണ് ബാങ്കിൽ നിന്ന് കൊള്ളയടിച്ചത്. സൈനിക രീതിയിലുള്ള യൂണിഫോമുകളും മുഖംമൂടിയും ധരിച്ച് തോക്കുകളേന്തിയ മൂന്ന് പേരുടെ സംഘമാണ് ബാങ്കിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയത്. ഇന്നലെ വൈകീട്ടാണ് ബാങ്ക് കൊള്ള നടത്തിയത്.

ബാങ്ക് ജീവനക്കാരെ കീഴടക്കിയ കൊള്ളക്കാർ മാനേജരെയും മറ്റ് ജീവനക്കാരെയും കെട്ടിയിട്ട് ടോയ്‌ലറ്റിനുള്ളിൽ പൂട്ടിയിട്ടാണ് കവർച്ച നടത്തിയത്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും കൈകാലുകൾ അനങ്ങാതിരിക്കാൻ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു. തുടർന്ന് പണം എണ്ണുന്നതിനായി കാഷ് വാൾട്ട് തുറക്കാൻ ബ്രാഞ്ച് മാനേജരോടും സ്വർണ ലോക്കർ തുറക്കാൻ ജീവനക്കാരോടും ആവശ്യപ്പെട്ടു. ശേഷം ബാഗിൽ പണവും സ്വർണവും നിറച്ച് അവിടെ നിന്ന് കടന്നുകളയുകയായിരുന്നു.

ബാങ്കിൽ നിന്നുള്ള ദൃശ്യങ്ങൾ
"അമിത് ഷായുമായി ചർച്ചയ്ക്ക് തയ്യാർ"; താൽക്കാലിക വെടിനിർത്തലിന് തയ്യാറെന്ന് ഛത്തീസ്‌ഗഢിലെ മാവോയിസ്റ്റ് ഘടകം

സംഭവത്തെ തുടർന്ന്, ചഡച്ചൻ പൊലീസ് സ്റ്റേഷനിലെ പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബർഗിയും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വ്യാജ നമ്പർ പ്ലേറ്റുള്ള വാനിലെത്തിയാണ് സംഘം കവർച്ച നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മോഷ്ടാക്കൾ കവർച്ചയ്ക്ക് ശേഷം മഹാരാഷ്ട്രയിലേക്ക് കടന്നതായാണ് കരുതുന്നത്. മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിൽ വെച്ച് ഇവർക്ക് ഒരു വാഹനാപകടം സംഭവിച്ചതായി പൊലീസ് പറയുന്നു. പിന്നാലെ പ്രദേശവാസികളുമായി തർക്കമുണ്ടായതായും വാഹനം ഉപേക്ഷിച്ച് പ്രതികൾ കവർന്ന് കളഞ്ഞതായും പൊലീസ് പറയുന്നു. പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com