മക്കളുടെ മുന്നിലിട്ട് ഭാര്യയെ തീ കൊളുത്തി ഭർത്താവ്; തടഞ്ഞ മകളേയും തീയിലേക്ക് തള്ളിയിട്ടു

മകളേയും തീയിലേക്ക് തള്ളിയിട്ട പ്രതി വെങ്കടേഷ് ഓടി രക്ഷപ്പെട്ടു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on

ഹൈദരാബാദിലെ നല്ലകുണ്ടയിൽ മക്കളുടെ മുന്നിൽ വെച്ച് ഭർത്താവ് തീകൊളുത്തിയതിനെ തുടർന്ന് യുവതി പൊള്ളലേറ്റു മരിച്ചു. മകളേയും തീയിലേക്ക് തള്ളിയിട്ട പ്രതി വെങ്കടേഷ് ഓടി രക്ഷപ്പെട്ടു.

വെങ്കിടേഷിന് ഭാര്യ ത്രിവേണിയുടെ മേൽ ഉണ്ടായിരുന്ന സംശയമാണ് ദാരുണ സംഭവത്തിലേക്ക് വഴിവെച്ചത്. ഇതുമൂലം ഇവർ പതിവായി വഴക്കിടാറുണ്ടായിരുന്നു. ഡിസംബർ 24ന് രാത്രി കുട്ടികളുടെ മുന്നിൽ വെച്ച് വെങ്കടേഷ് ത്രിവേണിയെ ആക്രമിക്കുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. മകൾ അമ്മയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ, അവളെയും തീയിലേക്ക് തള്ളിയിട്ട ശേഷം വെങ്കടേഷ് ഓടി രക്ഷപ്പെട്ടു.

പ്രതീകാത്മക ചിത്രം
വിവാഹാഭ്യർഥന നിരസിച്ചു; ഗുരുഗ്രാമിൽ 25കാരിക്ക് നേരെ വെടിവച്ച് യുവാവ്

നിലവിളി കേട്ട് അയൽക്കാർ വീട്ടിലേക്ക് ഓടിയെത്തിയപ്പോഴേക്കും ഗുരുതരമായി പൊള്ളലേറ്റ ത്രിവേണി മരിച്ചിരുന്നു. നിസാര പരിക്കുകളോടെ കഷ്ടിച്ച് രക്ഷപ്പെട്ട അവരുടെ മകളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

പ്രണയിച്ച് വിവാഹിതരായ വെങ്കടേഷിനും ത്രിവേണിക്കും മകളെ കൂടാതെ ഒരു മകൻ കൂടെയുണ്ട്. സംശയ രോഗത്തെ തുടർന്ന് ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതിനെ തുടർന്ന് പീഡനം സഹിക്കാനാവാതെ ത്രിവേണി അടുത്തിടെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയിരുന്നു. പിന്നീട് താൻ മാറുമെന്ന് ബോധ്യപ്പെടുത്തി വെങ്കിടേഷ് ത്രിവേണിയെ തിരിച്ചു കൊണ്ടു വന്നതിന് ശേഷമാണ് സംഭവം.

പ്രതീകാത്മക ചിത്രം
ട്രെയിൻ യാത്രയും ചെലവേറും; നിരക്കു വർധന ഇന്നു മുതൽ

ഒളിവിൽ പോയ വെങ്കിടേഷിനെ പിടികൂടുന്നതിനായി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com