"ബ്രിജ് ഭൂഷൺ ലൈംഗികമായി പീഡിപ്പിച്ച ആറ് പേരിൽ ഒരാൾ ഞാനാണ്"; വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് വിനേഷ് ഫോഗട്ട് ഈ കാര്യം വെളിപ്പെടുത്തിയത്.
Vinesh Phogat
Published on
Updated on

ഡൽഹി: ഗുസ്‌തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ മേധാവി ബ്രിജ് ഭൂഷണിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷൺ ലൈംഗികമായി പീഡിപ്പിച്ച ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാളാണ് താനാണെന്ന് വിനേഷ് ഫോഗട്ട് വെളിപ്പെടുത്തി.

സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിലാണ് വിനേഷ് ഫോഗട്ട് ഈ കാര്യം വെളിപ്പെടുത്തിയത്. കോടതിയിൽ നിലനിൽക്കുന്ന കേസിൽ ആദ്യമായാണ് ഇരകളിൽ ഒരാൾ താനാണെന്ന വെളിപ്പെടുത്തൽ ഉണ്ടാവുന്നത്. 2026ലെ ഏഷ്യൻ ഗെയിംസിലൂടെയുള്ള തൻ്റെ തിരിച്ചുവരവ് തടയാൻ ശ്രമം നടക്കുന്നതിനാലും, ചില സാഹചര്യങ്ങൾ കൊണ്ടും പേര് വെളിപ്പെടുത്താൻ നിർബന്ധിതയായതായി എന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.

Vinesh Phogat
ഇന്ന് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം; ഗ്ലോബൽ ഇൻഡക്സിൽ ഇന്ത്യയുടെ റാങ്കിങ് 157ലേക്ക് താഴ്ന്നത് ഗുരുതര പ്രശ്നമെന്ന് കോൺഗ്രസ്

"ഒരു ഇരയുടെയും വ്യക്തിത്വം വെളിപ്പെടുത്തരുതെന്ന് സുപ്രീം കോടതി മാർഗനിർദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇന്ന്, ചില പ്രത്യേക സാഹചര്യങ്ങൾ കാരണം, ഞാൻ നിങ്ങളോട് എല്ലാവരോടും ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ ആറ് ഇരകളിൽ ഒരാളാണ് ഞാനും", വിനേഷ് ഫോഗട്ട് വ്യക്തമാക്കി.

2023 ഏപ്രിൽ 21നാണ് ബ്രിജ് ഭൂഷണെതിരെ വനിതാ ഗുസ്തി താരങ്ങൾ ഡൽഹി കോണാട്ട്പ്ലേസ് ​പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയത്. ലൈംഗിക പീഡനമുൾപ്പെടെ ആരോപിച്ചായിരുന്നു പരാതി. ടൂർണമെൻ്റിനിടയിലും വാം അപ്പ് സമയത്തും ഗുസ്തി ഫെഡറേഷൻ ഓഫീസിലും മറ്റും വച്ചുമാണ് പീഡിപ്പിച്ചതെന്നും പരാതിയിൽ പറഞ്ഞിരുന്നു.

News Malayalam 24x7
newsmalayalam.com